---
title: "ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി"
english_title: "Heart attack: Expatriate Keralite dies in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/12621/heart-attack-expatriate-keralite-dies-in-oman"
published_at: "2021-11-24T21:56:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e6823c1213_malayali.jpg"
keywords: []
---

# ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി

> **Lead Summary:** **മസ്​കത്ത്​: **ഹൃദയാഘാതത്തെ തുടർന്ന്​ ആലപ്പുഴ കായംകുളം സ്വദേശി ഒമാനിലെ അൽ ഹൈലിൽ മരണപ്പെട്ടു. കൊറ്റുകുളങ്ങര മൂശാരിശേരിൽ പരേതനായ അബ്​ദുൽ ഖാദർ കുഞ്ഞിന്റെ മകൻ നാസറുദ്ധീൻ ആണ്​ മരിച്ചത്​.

## Article Content

**മസ്​കത്ത്​: **ഹൃദയാഘാതത്തെ തുടർന്ന്​ ആലപ്പുഴ കായംകുളം സ്വദേശി ഒമാനിലെ അൽ ഹൈലിൽ മരണപ്പെട്ടു. കൊറ്റുകുളങ്ങര മൂശാരിശേരിൽ പരേതനായ അബ്​ദുൽ ഖാദർ കുഞ്ഞിന്റെ മകൻ നാസറുദ്ധീൻ ആണ്​ മരിച്ചത്​.

ഒമാനിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഖുറം ആർ.ഒ.പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം കോവിഡ്​ പരിശോധനക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: റസിയ. മക്കൾ: നസ്മിൻ നാസർ, നിസ്മ നാസർ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/12621/heart-attack-expatriate-keralite-dies-in-oman)