---
title: "യുഎഇയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്"
english_title: "Truck crashes in UAE; Serious injury to driver"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/12631/truck-crashes-in-uae-serious-injury-to-driver"
published_at: "2021-11-24T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e74d69aa22_truck.jpg"
keywords: []
---

# യുഎഇയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

> **Lead Summary:** **ഷാര്‍ജ: **യുഎഇയില്‍ പഴങ്ങളും പച്ചക്കറികളും കയറ്റിയ ട്രക്ക് അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക് . ബുധനാഴ്‍ച ഉച്ചയ്ക്ക് ശേഷം മംസര്‍ കോര്‍ണിഷ് സ്‍ക്വയറിലായിരുന്നു അപകടം. വാഹനം പലതവണ മറിഞ്ഞതായി പൊലീസ് അറിയിച്ചു.

## Article Content

**ഷാര്‍ജ: **യുഎഇയില്‍ പഴങ്ങളും പച്ചക്കറികളും കയറ്റിയ ട്രക്ക് അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക് . ബുധനാഴ്‍ച ഉച്ചയ്ക്ക് ശേഷം മംസര്‍ കോര്‍ണിഷ് സ്‍ക്വയറിലായിരുന്നു അപകടം. വാഹനം പലതവണ മറിഞ്ഞതായി പൊലീസ് അറിയിച്ചു.

26 വയസുകാരനായ പ്രവാസിക്കാണ് പരിക്കേറ്റത്. വാഹനത്തിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. പച്ചക്കറികളും പഴങ്ങളും റോഡില്‍ ചിതറി വീണതിനെ തുടര്‍ന്ന് റോഡില്‍ ഏറെനേരെ ഗതാഗതക്കുരുക്കുമുണ്ടായി.

ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്‍ക്ക് ശേഷം 1.45നാണ് അപകടം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡ് ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ ഉമര്‍ ബുഗാനിം പറഞ്ഞു. വാഹനത്തിലെ ലോഡ് നിയമപരമായ പരിധിക്കുള്ളിയാരുന്നുവെങ്കിലും അമിത വേഗത കാരണം നിയന്ത്രണം നഷ്‍ടമായ വാഹനം പലതവണ മറിയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രൈവര്‍മാര്‍ റോഡില്‍ ജാഗ്രത പാലിക്കണമെന്നും വേഗ പരിധി ശ്രദ്ധിക്കണമെന്നും പൊലീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/12631/truck-crashes-in-uae-serious-injury-to-driver)