---
title: "#drug | മയക്കുമരുന്ന്​ കടത്താനുള്ള ​ശ്രമം വിഫലമാക്കി"
english_title: "#drug #attemptsmuggle #foiled #bahrain #manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126528/drug-attemptsmuggle-foiled-bahrain-manama"
published_at: "2023-07-01T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a03b500a070_gcc.jpg"
keywords: []
---

# #drug | മയക്കുമരുന്ന്​ കടത്താനുള്ള ​ശ്രമം വിഫലമാക്കി

> **Lead Summary:** ** മ​നാ​മ:** 55 ട​ൺ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മം അ​ന്താ​രാ​ഷ്​​ട്ര സു​ര​ക്ഷാ​സേ​ന വി​ഫ​ല​മാ​ക്കി. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ശ്ര​മ​മാ​ണ്​ ബ​ഹ്​​റൈ​ൻ കൂ​ടി അം​ഗ​മാ​യി​ട്ടു​ള്ള അ​ന്താ​രാ​ഷ്​​ട്ര സു​ര​ക്ഷാ​സേ​ന നി​ഷ്​​ഫ​ല​മാ​ക്കി​യ​ത്.

## Article Content

** മ​നാ​മ:** 55 ട​ൺ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മം അ​ന്താ​രാ​ഷ്​​ട്ര സു​ര​ക്ഷാ​സേ​ന വി​ഫ​ല​മാ​ക്കി. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ശ്ര​മ​മാ​ണ്​ ബ​ഹ്​​റൈ​ൻ കൂ​ടി അം​ഗ​മാ​യി​ട്ടു​ള്ള അ​ന്താ​രാ​ഷ്​​ട്ര സു​ര​ക്ഷാ​സേ​ന നി​ഷ്​​ഫ​ല​മാ​ക്കി​യ​ത്.

അ​ന്താ​രാ​ഷ്​​ട്ര മാ​ർ​ക്ക​റ്റി​ൽ 750 ദ​ശ​ല​ക്ഷം ഡോ​ള​ർ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ്​ വി​വി​ധ കേ​സു​ക​ളി​ലാ​യി ക​​ണ്ടെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ മൊ​ത്തം 597 പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. മി​ഡി​ലീ​സ്റ്റ്, ആ​ഫ്രി​ക്ക, ഏ​ഷ്യ, യൂ​റോ​പ്പ്, ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ര​ണ്ട്​ മാ​സ​ത്തി​ല​ധി​ക​മാ​യി സു​ര​ക്ഷാ​സേ​ന​യു​ടെ സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കു​ക​യും അ​തി​ർ​ത്തി​ക​ളി​ൽ നി​രീ​ക്ഷ​ണം ക​ടു​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ കാ​ര​ണ​മാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126528/drug-attemptsmuggle-foiled-bahrain-manama)