---
title: "#fire | ക്രൂ​യി​സ​ർ ബോ​ട്ടി​ന് തീ ​പി​ടി​ച്ചു "
english_title: "#cruiserboat #fire #kuwait "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126598/cruiserboat-fire-kuwait"
published_at: "2023-07-02T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0da7e27ad4_boat.jpg"
keywords: []
---

# #fire | ക്രൂ​യി​സ​ർ ബോ​ട്ടി​ന് തീ ​പി​ടി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **മ​റൈ​ൻ പീ​പ്ൾ​സ് ഏ​രി​യ​യി​ൽ ക്രൂ​യി​സ​ർ ബോ​ട്ടി​ന് തീ ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. സാ​ൽ​മി​യ, മാ​രി​ടൈം റെ​സ്‌​ക്യൂ, ഷു​വൈ​ഖ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സം​ഭ​വ​സ​ഥ​ല​ത്ത് എ​ത്തി.

## Article Content

**കു​വൈ​ത്ത് സി​റ്റി: **മ​റൈ​ൻ പീ​പ്ൾ​സ് ഏ​രി​യ​യി​ൽ ക്രൂ​യി​സ​ർ ബോ​ട്ടി​ന് തീ ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. സാ​ൽ​മി​യ, മാ​രി​ടൈം റെ​സ്‌​ക്യൂ, ഷു​വൈ​ഖ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സം​ഭ​വ​സ​ഥ​ല​ത്ത് എ​ത്തി.

വ​ലി​യ ന​ഷ്ട​ങ്ങ​ൾ ഇ​ല്ലാ​തെ തീ ​അ​ണ​ച്ച​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു. രാ​ജ്യ​ത്ത് താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ തീ​പി​ടി​ത്ത​ക്കേ​സു​ക​ൾ കൂ​ടി​യി​ട്ടു​ണ്ട്. ദി​വ​സ​വും പ​ല​യി​ട​ങ്ങ​ളി​ലാ​യി ഇ​ത്ത​രം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. കെ​ട്ടി​ട​ങ്ങ​ളി​ലും ടെ​ന്റു​ക​ളി​ലും തീ​പി​ടി​ക്കു​ന്ന​തി​ന് പു​റ​മെ ബോ​ട്ടു​ക​ളി​ലും തീ ​പി​ടി​ത്തം ക​ണ്ടു​വ​രു​ന്നു​ണ്ട്.

ബു​ധ​നാ​ഴ്ച മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന് തീ​പി​ടി​ച്ചി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ ഇ​ട​പെ​ട്ടാ​ണ് തീ​യ​ണ​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​ക്ക​ടു​ത്തു​ള്ള ഗ​സാ​ലി റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്ര​ക്കി​ന് തീ​പി​ടി​ച്ചി​രു​ന്നു. റോ​ഡി​ൽ വ​ശം ചേ​ർ​ന്ന് പോ​ക​വെ​യാ​ണ് ട്ര​ക്കി​ൽ പൊ​ടു​ന്ന​നെ തീ ​പ​ട​ർ​ന്ന​ത്.

ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​ന്ന​തി​നാ​ൽ തീ​പി​ടി​ത്ത സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തീ​പി​ടി​ച്ചാ​ൽ ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്ക​ണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126598/cruiserboat-fire-kuwait)