---
title: "#drugs | ഖത്തറില്‍ ലഹരിവില്‍പനയുമായി ബന്ധപ്പെട്ട് നാലു പേർ പിടിയിൽ"
english_title: "#drugs #Fourpeople #arrested #connection #saleofdrugs #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126606/drugs-fourpeople-arrested-connection-saleofdrugs-qatar"
published_at: "2023-07-02T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0e8a0e1b49_arrest.jpg"
keywords: []
---

# #drugs | ഖത്തറില്‍ ലഹരിവില്‍പനയുമായി ബന്ധപ്പെട്ട് നാലു പേർ പിടിയിൽ

> **Lead Summary:** **ദോഹ:** ഖത്തറില്‍ ലഹരിവില്‍പനയുമായി ബന്ധപ്പെട്ട് നാലു പേർ പിടിയിൽ. ഡ്രഗ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ഖത്തറിന്റെ വിവിധ മേഖലകളിൽ ലഹരിവിൽപനയും കൈമാറ്റവും ഉൾപ്പെടെ നടപടികളുടെ ഭാഗമായി നാല് ​ഏഷ്യൻവംശജരെ പിടികൂടിയത്.

## Article Content

**ദോഹ:** ഖത്തറില്‍ ലഹരിവില്‍പനയുമായി ബന്ധപ്പെട്ട് നാലു പേർ പിടിയിൽ. ഡ്രഗ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ഖത്തറിന്റെ വിവിധ മേഖലകളിൽ ലഹരിവിൽപനയും കൈമാറ്റവും ഉൾപ്പെടെ നടപടികളുടെ ഭാഗമായി നാല് ​ഏഷ്യൻവംശജരെ പിടികൂടിയത്.

ഇവരുടെ താമസസ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 421 ഗ്രാം ഹഷീഷും 800​ ഗ്രാം ഹെറോയിനും അടക്കമുള്ള ലഹരിവസ്തുക്കള്‍ കണ്ടെടുത്തു.

ബാഗുകളിലും ചെറു പാക്കറ്റുകളിലും ഗുളികരൂപത്തിലുമാണ് ലഹരിവസ്തുക്കൾ സംഘം വിൽപന നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവര്‍ ലഹരിവില്‍പന നടത്തിയതായി ഡ്രഗ് എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126606/drugs-fourpeople-arrested-connection-saleofdrugs-qatar)