---
title: "#hajj | ഹ​ജ്ജ്​ ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ന്ന​വ​ർ​ക്ക്​ 20 ല​ക്ഷം മു​സ്​​ഹ​ഫു​ക​ൾ  "
english_title: "#Distribution #pilgrims #returning #home #Hajj #Yyan #20lakh #Mushafus"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126613/distribution-pilgrims-returning-home-hajj-yyan-20lakh-mushafus"
published_at: "2023-07-02T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0f02d6e4da_hajj.jpg"
keywords: []
---

# #hajj | ഹ​ജ്ജ്​ ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ന്ന​വ​ർ​ക്ക്​ 20 ല​ക്ഷം മു​സ്​​ഹ​ഫു​ക​ൾ  

> **Lead Summary:** **ജി​ദ്ദ: **ഹ​ജ്ജ്​ ക​ഴി​ഞ്ഞ്​ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന തീർത്ഥാ​ട​ക​ർ​ക്ക്​ വി​ത​ര​ണം ചെ​യ്യാ​ൻ 20 ല​ക്ഷം മു​സ്​​ഹ​ഫു​ക​ൾ.

## Article Content

**ജി​ദ്ദ: **ഹ​ജ്ജ്​ ക​ഴി​ഞ്ഞ്​ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന തീർത്ഥാ​ട​ക​ർ​ക്ക്​ വി​ത​ര​ണം ചെ​യ്യാ​ൻ 20 ല​ക്ഷം മു​സ്​​ഹ​ഫു​ക​ൾ.

സ​ൽ​മാ​ൻ രാ​ജാ​വി​​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ മ​ത​കാ​ര്യ​വ​കു​പ്പാ​ണ്​ ഇ​ത്ര​യും മു​സ്​​ഹ​ഫു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ വി​വി​ധ അ​തി​ർ​ത്തി ക​വാ​ട​ങ്ങ​ളി​ൽ​വെ​ച്ച്​ തീർത്ഥാ​ട​ക​ർ​ക്ക്​ വി​ത​ര​ണം ചെ​യ്യും.

77 ഭാ​ഷ​ക​ളി​ലു​ള്ള ഖു​ർ​ആ​ൻ പ​രി​ഭാ​ഷ​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഇ​തി​നു​ള്ള കൗ​ണ്ട​റു​ക​ളു​ടെ ഒ​രു​ക്കം മ​ത​കാ​ര്യ വ​കു​പ്പ്​ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. വി​ത​ര​ണ​ത്തി​ന്​ ക​വാ​ട​ങ്ങ​ളി​ൽ ആ​ളു​ക​ളെ നി​യോ​ഗി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

ഒ​രോ വ​ർ​ഷ​വും ഹ​ജ്ജി​നെ​ത്തു​ന്ന മു​ഴു​വ​ൻ വി​ദേ​ശ തീർത്ഥാ​ട​ക​ർ​ക്കും​ സ​ൽ​മാ​ൻ രാ​ജാ​വി​​ന്‍റെ ഉ​പ​ഹാ​ര​മാ​യ മു​സ്​​ഹ​ഫു​ക​ളും ഖു​ർ​ആ​ൻ പ​രി​ഭാ​ഷ​ക​ളും വി​ത​ര​ണം ചെ​യ്യാ​റു​ണ്ട്. മ​ദീ​ന​യി​ലെ കി​ങ്​ ഫ​ഹ​ദ്​ ഖു​ർ​ആ​ൻ പ്രി​ന്‍റി​ങ്​ കോം​പ്ല​ക്​​സി​ൽ അ​ച്ച​ടി​ച്ച​വ​യാ​ണി​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126613/distribution-pilgrims-returning-home-hajj-yyan-20lakh-mushafus)