#oman |ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ പ​ദ്ധ​തി​യു​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി

#oman |ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ പ​ദ്ധ​തി​യു​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി
Jul 2, 2023 09:40 AM | By Nourin Minara KM

മ​സ്ക​ത്ത്​: (gcc.truevisionnews.com)പ്ര​ശ​സ്ത​മാ​യ ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ തു​റ​ക്കാ​നി​രി​ക്കെ ​സ​ഞ്ചാ​രി​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ പ​ദ്ധ​തി​യു​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി. മ​സ്‌​ക​ത്ത്​ എ​ക്‌​സ്‌​പ്ര​സ്‌​വേ​യി​ൽ നി​ന്ന് അ​ൽ​ഖൂ​ദി​ലെ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ വ​രെ ഓ​രോ ദി​ശ​യി​ലും ര​ണ്ട് പാ​ത​ക​ളു​ള്ള ഇ​ര​ട്ട കാ​ര്യേ​ജ്‌​വേ നി​ർ​മി​ക്കാ​നാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി ആ​ലോ​ചി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തി​ന്റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ​വി​ശേ​ഷ​ത ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ​വി​ധ സു​ര​ക്ഷാ ന​ട​പ​ടി​ക​ളോ​ടും​കൂ​ടി​യാ​യി​രി​ക്കും റോ​ഡി​ന്‍റെ നി​ർ​മാ​ണം. നി​ല​വി​ൽ മ​സ്‌​ക​ത്ത്​ എ​ക്‌​സ്‌​പ്ര​സ്‌​വേ​യി​ൽ​നി​ന്ന് പ​ഴ​യ അ​ൽ​ഖൂ​ദ് പ്ര​ദേ​ശ​ത്തേ​ക്ക് ഒ​രൊ​റ്റ റോ​ഡു​ണ്ട്. എ​ന്നാ​ൽ, മ​ഴ​യു​ടെ സ​മ​യ​ത്ത് മ​ണ്ണി​ടി​ച്ചി​ലും വാ​ദി​ക​ളു​ടെ ഒ​ഴു​ക്കും ഇ​വി​ടെ സം​ഭ​വി​ക്കാ​റു​ണ്ട്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ​നി​ന്ന്​ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള എ​ൻ​ജി​നീ​യ​റി​ങ്, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ​യാ​ണ് പു​തി​യ റോ​ഡ് നി​ർ​മി​ക്കു​ക.

ലോ​ക​ത്തി​ൽ​ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ​ഒ​ന്നാ​യി​രി​ക്കും ഈ ​പാ​ത. 14 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ഓ​രോ ട്രാ​ക്കി​നും 3,651 മീ​റ്റ​ർ വീ​തി​യു​ണ്ടാ​യി​രി​ക്കും. പു​തി​യ റോ​ഡി​നോ​ടു​ചേ​ർ​ന്ന് 800 മീ​റ്റ​ർ നീ​ള​ത്തി​ലും ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ലും ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​യു​ണ്ടാ​കും. മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​കും. ഒ​മാ​ൻ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ പ​ദ്ധ​തി ഏ​ക​ദേ​ശം 75 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ഇ​ത് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​തി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ കേ​ബി​ൾ കാ​റു​ക​ളും ഉ​ൾ​പ്പെ​ടു​മെ​ന്ന് പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രി സ​​ലേം അ​ൽ മ​ഹ്റൂ​ഖി പ​റ​ഞ്ഞു. സീ​ബ്​ വി​ലാ​യ​ത്തി​ലെ അ​ൽ ഖൂ​ദ്​ ഏ​രി​യ​യി​ൽ മ​ല​നി​ര​ക​ൾ​ക്കും വാ​ദി​ക​ൾ​ക്കും ഇ​ട​യി​ലാ​യാ​ണ്​ ബോ​ട്ടാ​ണി​ക്​ ഗാ​ർ​ഡ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഒ​മാ​നി​ന്‍റെ സ​സ്യ വൈ​വി​ധ്യ​ങ്ങ​ൾ​ക്ക്​ സു​സ്ഥി​ര​ഭാ​വി ഒ​രു​ക്കു​ന്ന​തി​നൊ​പ്പം ജൈ​വ​സ​മ്പ​ത്ത്​ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ജ​ന​ങ്ങ​ളെ ​​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ്​ ബോ​ട്ടാ​ണി​ക്​ ഗാ​ർ​ഡ​ൻ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​രി​സ്ഥി​തി​ക്ക്​ അ​നു​യോ​ജ്യ​മാ​യ വ​സ്തു​ക്ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ്​ ബോ​ട്ടാ​ണി​ക്​ ഗാ​ർ​ഡ​ൻ നി​ർ​മി​ക്കു​ന്ന​ത്. ഗാ​ർ​ഡ​ൻ തു​റ​ക്കു​ന്ന​തോ​ടെ ഇ​വി​ടേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള ഗ​താ​ഗ​തം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​കാ​തി​രി​ക്കാ​ൻ റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ​നി​ന്ന്​ ദൂ​രെ​യാ​ണ്​ സ്ഥ​ലം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ന​ഴ്​​സ​റി, സ​ന്ദ​ർ​ശ​ക കേ​ന്ദ്രം, ഗ​വേ​ഷ​ണ കേ​ന്ദ്രം, ഫീ​ൽ​ഡ്​ സ്റ്റ​ഡി സെ​ന്‍റ​ർ, ഔ​ട്ട്​​ഡോ​ർ എ​ൻ​വ​യോ​ൺ​മെ​ന്‍റ്​ സെ​ന്‍റ​ർ, നോ​ർ​തേ​ൺ മൗ​ണ്ട​ൻ​സ്​ ഇ​ൻ​ഡോ​ർ എ​ൻ​വ​യോ​ൺ​മെ​ന്‍റ്, സ​തേ​ൺ മൗ​ണ്ട​ൻ​സ്​ ഇ​ൻ​ഡോ​ർ എ​ൻ​വ​യോ​ൺ​മെ​ന്‍റ്, എ​ജു​ക്കേ​ഷ​ൻ പാ​ർ​ക്ക്​ എ​ന്നി​വ​യാ​ണ്​ ബോ​ട്ടാ​ണി​ക്​ ഗാ​ർ​ഡ​നി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നു​പു​റ​മെ, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​സ്ഥ​ല​ങ്ങ​ളും കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഒ​ത്തു​ചേ​രാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കും. വി​ത്തു​ക​ളു​ടെ സം​ഭ​ര​ണ​കേ​ന്ദ്ര​മാ​ണ്​ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ വി​ത്ത്​ സം​ഭ​ര​ണ​കേ​ന്ദ്ര​മാ​യി​രി​ക്കും ഇ​ത്. വം​ശ​നാ​ശം നേ​രി​ടു​ന്ന ചെ​ടി​ക​ളു​ടെ വി​ത്തു​ക​ൾ കാ​ല​ങ്ങ​ളോ​ളം ശാ​സ്​​ത്രീ​യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള​ സം​വി​ധാ​നം വി​ത്ത്​ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ലൊ​രു​ക്കും.

ഒ​മാ​ന്‍റെ ത​ന​ത്​ സ​സ്യ​വൈ​വി​ധ്യ​ങ്ങ​ളെ ക​ണ്ടെ​ത്തി, കൃ​ഷി ചെ​യ്ത്, സം​ര​ക്ഷി​ക്കു​ന്ന​തും അ​തു​വ​ഴി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എ​ല്ലാ സീ​സ​ണി​ലും സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന ഒ​മാ​നി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി ബോ​ട്ടാ​ണി​ക്​ ഗാ​ർ​ഡ​ൻ മാ​റു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

#OmanBotanicGarden plans to #facilitate travel #Municipality

Next TV

Related Stories
#Araliflower |ഇവിടെയുമുണ്ട്​ അരളിപ്പൂവ്​​; വേണം ജാഗ്രത

May 7, 2024 12:50 PM

#Araliflower |ഇവിടെയുമുണ്ട്​ അരളിപ്പൂവ്​​; വേണം ജാഗ്രത

മ​സ്ക​ത്തി​ലെ​യും സ​ലാ​ല​യി​ലെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ പൂ​വ്​ കൂ​ടു​ത​ലാ​യു​ള്ള​ത്....

Read More >>
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
Top Stories










News Roundup