---
title: "#oman |ലോ​​ക​​ത്തെ ഏ​​റ്റ​​വും സ​​മാ​​ധാ​​ന​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ളെ ത​​രം​​തി​​രി​​ക്കു​​ന്ന പ​​ട്ടി​​ക​​യി​​ൽ മി​​ക​​ച്ച സ്ഥാ​ന​​വു​​മാ​​യി ഒ​മാ​ൻ "
english_title: "List of the #mostpeacefulcountriesintheworld #Oman tops the list"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126631/list-of-the-mostpeacefulcountriesintheworld-oman-tops-the-list"
published_at: "2023-07-02T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1001b83720_oman.jpg"
keywords: []
---

# #oman |ലോ​​ക​​ത്തെ ഏ​​റ്റ​​വും സ​​മാ​​ധാ​​ന​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ളെ ത​​രം​​തി​​രി​​ക്കു​​ന്ന പ​​ട്ടി​​ക​​യി​​ൽ മി​​ക​​ച്ച സ്ഥാ​ന​​വു​​മാ​​യി ഒ​മാ​ൻ 

> **Lead Summary:** **മ​സ്ക​ത്ത്​: **ലോ​​ക​​ത്തെ ഏ​​റ്റ​​വും സ​​മാ​​ധാ​​ന​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ളെ ത​​രം​​തി​​രി​​ക്കു​​ന്ന പ​​ട്ടി​​ക​​യി​​ൽ മി​​ക​​ച്ച സ്ഥാ​ന​​വു​​മാ​​യി ഒ​മാ​ൻ. മി​​ഡി​​ലീ​​സ്റ്റ്, വ​​ട​​ക്ക​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന ‘മി​​ന’ മേ​​ഖ​​ല​​യി​​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്​ ഒ​മാ​ൻ. ഒ​ന്നാം സ്ഥാ​ന​ത്ത്​ ഖ​ത്ത​റും ര​ണ്ടാം സ്ഥാ​ന​ത്ത്​ കു​വൈ​ത്തു​മാ​ണു​ള്ള​ത്.

## Article Content

**മ​സ്ക​ത്ത്​: **ലോ​​ക​​ത്തെ ഏ​​റ്റ​​വും സ​​മാ​​ധാ​​ന​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ളെ ത​​രം​​തി​​രി​​ക്കു​​ന്ന പ​​ട്ടി​​ക​​യി​​ൽ മി​​ക​​ച്ച സ്ഥാ​ന​​വു​​മാ​​യി ഒ​മാ​ൻ. മി​​ഡി​​ലീ​​സ്റ്റ്, വ​​ട​​ക്ക​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന ‘മി​​ന’ മേ​​ഖ​​ല​​യി​​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്​ ഒ​മാ​ൻ. ഒ​ന്നാം സ്ഥാ​ന​ത്ത്​ ഖ​ത്ത​റും ര​ണ്ടാം സ്ഥാ​ന​ത്ത്​ കു​വൈ​ത്തു​മാ​ണു​ള്ള​ത്.

ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ ഇ​​ക്ക​​ണോ​​മി​​ക്സ് ആ​​ൻ​​ഡ് പീ​​സ് (ഐ.​​ഇ.​​പി) പു​​റ​​ത്തി​​റ​​ക്കി​​യ ​ആ​​ഗോ​​ള സ​​മാ​​ധാ​​ന സൂ​​ചി​​ക (ജി.​​പി.​​ഐ) 17ാമ​​ത് പ​തി​പ്പി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ജോ​​ർ​​ഡ​​ന്‍, യു.​​എ.​​ഇ എ​​ന്നി​​വ​​യാ​​ണ് തൊ​​ട്ടു​​പി​​ന്നി​​ല്‍. തു​​നീ​​ഷ്യ, മൊ​​റോ​​ക്കോ, അ​​ൽ​​ജീ​​രി​​യ, ബ​​ഹ്‌​​റൈ​​ന്‍, സൗ​​ദി അ​​റേ​​ബ്യ എ​​ന്നി​​വ​​യാ​​ണ് ആ​​ദ്യ പ​​ത്തി​​ല്‍ ഇ​​ടം നേ​​ടി​​യ മേ​​ഖ​​ല​​യി​​ൽ നി​​ന്നു​​ള്ള മ​​റ്റു രാ​​ജ്യ​​ങ്ങ​​ൾ.

അ​​തേ​​സ​​മ​​യം, മി​​ന മേ​​ഖ​​ല​​യി​​ല്‍ ഏ​​റ്റ​​വും സ​​മാ​​ധാ​​നം കു​​റ​​ഞ്ഞ രാ​​ജ്യം യു​​ദ്ധ​​ങ്ങ​​ളും ക​​ലാ​​പ​​ങ്ങ​​ളും നി​​റ​​ഞ്ഞ യ​​മ​​നാ​ണ്. സാ​​മൂ​​ഹി​​ക സു​​ര​​ക്ഷ, ആ​​ഭ്യ​​ന്ത​​ര-​​രാ​​ജ്യാ​​ന്ത​​ര ക​​ലാ​​പ​​ങ്ങ​​ളു​​ടെ തോ​​ത്, സൈ​​നി​​ക​​വ​​ത്ക​​ര​​ണം എ​​ന്നീ മൂ​​ന്നു പ്ര​​ധാ​​ന ഘ​​ട​​ക​​ങ്ങ​​ള്‍ ആ​​സ്പ​​ദ​​മാ​​ക്കി​​യാ​​ണ് രാ​​ജ്യ​​ങ്ങ​​ളി​​ലെ സ​​മാ​​ധാ​​ന​​ത്തി​​ന്റെ ഇ​​ൻ​​ഡ​​ക്സ് നി​​ർ​​ണ​​യി​​ക്കു​​ന്ന​​ത്.

ഐ​​സ്‍ല​​ൻ​​ഡാ​​ണ് ലോ​​ക​​ത്ത് ഏ​​റ്റ​​വും സ​​മാ​​ധാ​​ന​​മു​​ള്ള രാ​​ജ്യം. ഡെ​​ന്മാ​​ർ​​ക്, അ​​യ​​ർ​​ല​​ൻ​​ഡ്, ന്യൂ​​സി​​ല​​ൻ​​ഡ്, ഓ​​സ്ട്രി​​യ, സിം​​ഗ​​പ്പൂ​​ർ, പോ​​ർ​​ചു​​ഗ​​ൽ, ​സ്ലൊ​​വീ​​നി​​യ, ജ​​പ്പാ​​ൻ, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് എ​​ന്നി​​വ​​രാ​​ണ് ​ആ​​ദ്യ പ​​ത്തി​​ലു​​ള്ള​​വ​​ർ. പ​​ട്ടി​​ക​​യി​​ൽ 126-ാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ​​യു​​ള്ള​​ത്. അ​​ന്താ​​രാ​​ഷ്ട്ര ത​​ല​​ത്തി​​ൽ ഏ​​റ്റ​​വും പി​​റ​​കി​​ലു​​ള്ള​​ത് അ​​ഫ്ഗാ​​നി​​സ്താ​​നാ​​ണ് (163-ാം റാ​​ങ്ക്).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126631/list-of-the-mostpeacefulcountriesintheworld-oman-tops-the-list)