---
title: "#oman |അ​വ​ധി അ​വ​സാ​നി​ച്ചു; പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​രും ഇ​ന്ന്​ ഓ​ഫി​സു​ക​ളി​ലേ​ക്ക്​ "
english_title: "The vacation is over; Most of the people in the public and private sector today work in offices in oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126646/the-vacation-is-over-most-of-the-people-in-the-public-and-private-sector-today-work-in-offices-in-oman"
published_at: "2023-07-02T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a10b2536583_omanjob.jpg"
keywords: []
---

# #oman |അ​വ​ധി അ​വ​സാ​നി​ച്ചു; പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​രും ഇ​ന്ന്​ ഓ​ഫി​സു​ക​ളി​ലേ​ക്ക്​ 

> **Lead Summary:** **മ​സ്ക​ത്ത്​: **ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ന​ൽ​കി​യ അ​വ​ധി ക​ഴി​ഞ്ഞ്​ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​രും ഇ​ന്ന്​ ഓ​ഫി​സു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങും. പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ വി​ദേ​ശ​​​ത്തേ​ക്കു​പോ​യ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ അ​ഞ്ചു​ ദി​വ​സ​ത്തെ അ​വ​ധി​യാ​ണ്​ ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, അ​ടു​ത്ത വാ​രാ​ന്ത്യം​വ​രെ അ​ധി​ക അ​വ​ധി എ​ടു​ത്ത്​ നാ​ട്ടി​ൽ പോ​യ​വ​രു​മു​ണ്ട്.

## Article Content

**മ​സ്ക​ത്ത്​: **ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ന​ൽ​കി​യ അ​വ​ധി ക​ഴി​ഞ്ഞ്​ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​രും ഇ​ന്ന്​ ഓ​ഫി​സു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങും. പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ വി​ദേ​ശ​​​ത്തേ​ക്കു​പോ​യ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ അ​ഞ്ചു​ ദി​വ​സ​ത്തെ അ​വ​ധി​യാ​ണ്​ ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, അ​ടു​ത്ത വാ​രാ​ന്ത്യം​വ​രെ അ​ധി​ക അ​വ​ധി എ​ടു​ത്ത്​ നാ​ട്ടി​ൽ പോ​യ​വ​രു​മു​ണ്ട്.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന നി​ര​ക്ക്​ ഉ​യ​ർ​ന്ന​തി​നാ​ൽ ഭൂ​രി​ഭാ​ഗം പേ​രും ഇ​ത്ത​വ​ണ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്​ നാ​ട​ണ​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ, പെ​രു​ന്നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി കി​ട്ടി​യ മ​ഴ താ​പ​നി​ല കു​റ​ക്കു​ന്ന​തി​ന്​ സ​ഹാ​യ​ക​മാ​യി. ഇ​ത്​ രാ​ജ്യ​ത്തെ ടൂ​റി​സം സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്​ ഗു​ണ​ക​ര​മാ​കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ന​ല്ല തി​ര​ക്കാ​ണ്​ ജ​ബ​ൽ ശം​സ്, ജ​ബ​ൽ അ​ഖ്​​ദ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം അ​നു​ഭ​വ​പ്പെ​ട്ട​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126646/the-vacation-is-over-most-of-the-people-in-the-public-and-private-sector-today-work-in-offices-in-oman)