---
title: "#oman |റഷ്യൻ ഉദ്യോഗസ്ഥന് സുൽത്താന്‍റെ ആദരവ്​ "
english_title: "#OmanSultan's #tribute to the #Russianofficer"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126673/omansultans-tribute-to-the-russianofficer"
published_at: "2023-07-02T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a11cd2d9d64_omansulthan.jpg"
keywords: []
---

# #oman |റഷ്യൻ ഉദ്യോഗസ്ഥന് സുൽത്താന്‍റെ ആദരവ്​ 

> **Lead Summary:** **മ​സ്‌​ക​ത്ത്​:** റ​ഷ്യ​യി​ലെ യൂ​നി​യ​ൻ ഓ​ഫ് മ്യൂ​സി​യം പ്ര​സി​ഡ​ന്റും സ്റ്റേ​റ്റ് ഹെ​ർ​മി​റ്റേ​ജ് മ്യൂ​സി​യം ഡ​യ​റ​ക്ട​ർ ജ​ന​റ​ലും ഒ​മാ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യം ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​വു​മാ​യ പ്ര​ഫ. മി​ഖാ​യേ​ൽ പി​യോ​ട്രോ​വ്‌​സ്‌​കി​യെ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​​ ഓ​ർ​ഡ​ർ ഓ​ഫ് ഫെ​ലി​സി​റ്റേ​ഷ​ൻ ന​ൽ​കി ആ​ദ​രി​ച്ചു.

## Article Content

**മ​സ്‌​ക​ത്ത്​:** റ​ഷ്യ​യി​ലെ യൂ​നി​യ​ൻ ഓ​ഫ് മ്യൂ​സി​യം പ്ര​സി​ഡ​ന്റും സ്റ്റേ​റ്റ് ഹെ​ർ​മി​റ്റേ​ജ് മ്യൂ​സി​യം ഡ​യ​റ​ക്ട​ർ ജ​ന​റ​ലും ഒ​മാ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യം ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​വു​മാ​യ പ്ര​ഫ. മി​ഖാ​യേ​ൽ പി​യോ​ട്രോ​വ്‌​സ്‌​കി​യെ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​​ ഓ​ർ​ഡ​ർ ഓ​ഫ് ഫെ​ലി​സി​റ്റേ​ഷ​ൻ ന​ൽ​കി ആ​ദ​രി​ച്ചു.

സെ​ന്റ് പീ​റ്റേ​ഴ്‌​സ്ബ​ർ​ഗി​ലെ നാ​ഷ​ന​ൽ മ്യൂ​സി​യ​വും ഹെ​ർ​മി​റ്റേ​ജ് മ്യൂ​സി​യ​വും ത​മ്മി​ലു​ള്ള സാം​സ്‌​കാ​രി​ക സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ അ​​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ ആ​ദ​ര​വ്. ഒ​മാ​നും റ​ഷ്യ​ക്കും ഇ​ട​യി​ൽ സാം​സ്കാ​രി​ക​വും നാ​ഗ​രി​ക​വു​മാ​യ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ൽ പി​യോ​ട്രോ​വ്സ്കി​യു​ടെ പ​ങ്ക് വി​ളി​ച്ചോ​തു​ന്ന​താ​ണ്​ ഈ ​പു​ര​സ്കാ​രം.

ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ഹി​ലാ​ൽ അ​ൽ ബു​സൈ​ദി സു​ൽ​ത്താ​ന്‍റെ ആ​ദ​ര​വ്​ കൈ​മാ​റി. നാഷണൽ മ്യൂ​സി​യം സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജ​മാ​ൽ ഹ​സ്സ​ൻ അ​ൽ മു​സാ​വി, ഒ​മാ​നി​ലെ റ​ഷ്യ​ൻ എം​ബ​സി​യു​ടെ ഷ​ർ​ഷെ ദ​ഫേ​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126673/omansultans-tribute-to-the-russianofficer)