---
title: "ഖ​ത്ത​ർ വ്യ​വ​സാ​യി​ക്ക് കേ​ര​ള​ത്തി​ൽ​നി​ന്ന്​ അ​വാ​ർ​ഡ്  "
english_title: "Award for Qatar Entrepreneur from Kerala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/12673/award-for-qatar-entrepreneur-from-kerala"
published_at: "2021-11-25T11:18:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f24034a182_vyvasaayi.jpg"
keywords: []
---

# ഖ​ത്ത​ർ വ്യ​വ​സാ​യി​ക്ക് കേ​ര​ള​ത്തി​ൽ​നി​ന്ന്​ അ​വാ​ർ​ഡ്  

> **Lead Summary:** **ദോ​ഹ: **ഖ​ത്ത​റി​ലെ വാ​ണി​ജ്യ​പ്ര​മു​ഖ​ൻ എം.​പി. മു​ഹ​മ്മ​ദ് ഷാ​ഫി ഹാ​ജി​ക്ക് കാ​സ​ർ​കോ​ട് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്ട്രി​യു​ടെ മി​ക​ച്ച വി​ദേ​ശ​വ്യ​വ​സാ​യി​ക്കു​ള്ള അ​വാ​ർ​ഡ്. കാ​സ​ർ​കോ​ട്​ പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് കാ​സ​ർ​കോ​ട് ചേം​ബ​ർ ഭാ​ര​വാ​ഹി​ക​ൾ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്.

## Article Content

**ദോ​ഹ: **ഖ​ത്ത​റി​ലെ വാ​ണി​ജ്യ​പ്ര​മു​ഖ​ൻ എം.​പി. മു​ഹ​മ്മ​ദ് ഷാ​ഫി ഹാ​ജി​ക്ക് കാ​സ​ർ​കോ​ട് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്ട്രി​യു​ടെ മി​ക​ച്ച വി​ദേ​ശ​വ്യ​വ​സാ​യി​ക്കു​ള്ള അ​വാ​ർ​ഡ്. കാ​സ​ർ​കോ​ട്​ പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് കാ​സ​ർ​കോ​ട് ചേം​ബ​ർ ഭാ​ര​വാ​ഹി​ക​ൾ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്.

ആ​റു പ​തി​റ്റാ​ണ്ടാ​യി ഖ​ത്ത​റി​ലെ വാ​ണി​ജ്യ​രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഷാ​ഫി ഹാ​ജി ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. കെ.​എം.​സി.​സി, എം.​എ​സ്.​എ​സ് തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ സാ​ര​ഥി​യു​മാ​ണ്. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ദോ​ഹ​യി​ലെ എം.​പി ട്രേ​ഡേ​ഴ്സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റാ​ണ്.

എ​ൻ.​എ എ​ജു​ക്കേ​ഷ​ൻ ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ എ​ൻ.​എ. അ​ബൂ​ബ​ക്ക​ർ ചെ​യ​ർ​മാ​നാ​യ ജൂ​റി ക​മ്മി​റ്റി​യാ​ണ് പു​ര​സ്കാ​ര​ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ചേം​ബ​ർ ജ​ന​റ​ൽ ​െസ​ക്ര​ട്ട​റി ഫ​ത്താ​ഹ് ബ​ങ്ക​ര അ​റി​യി​ച്ചു. ര​വീ​ന്ദ്ര​ൻ ക​ണ്ണ​ങ്കൈ, ഡോ. ​ഷെ​യ്ക്ക് ബാ​വ, തു​ള​സീ​ധ​ര​ൻ നാ​യ​ർ, മ​ജീ​ദ് ഫാ​ഷ​ൻ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/12673/award-for-qatar-entrepreneur-from-kerala)