---
title: "#drugs | രാജ്യത്ത് ലഹരി മരുന്ന് വിൽപനയിൽ സജീവമായിരുന്ന നാലംഗ സംഘം അറസ്റ്റിൽ"
english_title: "#drugs #group #four #active #sale #drugs #country #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126749/drugs-group-four-active-sale-drugs-country-arrested"
published_at: "2023-07-02T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1530907f01_arrest.jpg"
keywords: []
---

# #drugs | രാജ്യത്ത് ലഹരി മരുന്ന് വിൽപനയിൽ സജീവമായിരുന്ന നാലംഗ സംഘം അറസ്റ്റിൽ

> **Lead Summary:** **ദോഹ : **രാജ്യത്ത് ലഹരി മരുന്ന് വിൽപനയിൽ സജീവമായിരുന്ന നാലംഗ സംഘം അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ജനറൽ ഡയറക്ടറേറ്റ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

## Article Content

**ദോഹ : **രാജ്യത്ത് ലഹരി മരുന്ന് വിൽപനയിൽ സജീവമായിരുന്ന നാലംഗ സംഘം അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ജനറൽ ഡയറക്ടറേറ്റ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏഷ്യൻ രാജ്യക്കാരാണ് 4 പേരും. പ്രതികളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ 421 ഗ്രാം ഷാബു, 370 ഗ്രാം ഹാഷിഷ്, 800 ഗ്രാം ഹെറോയ്ൻ എന്നിവയാണ് പാക്കറ്റുകളിലും ക്യാപ്‌സൂൾ രൂപത്തിലും പിടിച്ചെടുത്തത്.

മയക്കുമരുന്ന് അളക്കാൻ ഉപയോഗിച്ച 2 വെയിങ് മെഷീനുകളും കണ്ടെത്തി. പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126749/drugs-group-four-active-sale-drugs-country-arrested)