---
title: "#dubai | ദുബായിൽ നിന്ന് ഷാർജയിലേക്ക് 8 മിനിറ്റ് നേരത്തെ എത്താം; റോഡ് വികസന പദ്ധതിയുമായി ആർടിഎ"
english_title: "#dubai | #8minutes #early #arrival #Dubai #Sharjah #RTA #road #development #project"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126751/dubai-8minutes-early-arrival-dubai-sharjah-rta-road-development-project"
published_at: "2023-07-02T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1555241e28_road.jpg"
keywords: []
---

# #dubai | ദുബായിൽ നിന്ന് ഷാർജയിലേക്ക് 8 മിനിറ്റ് നേരത്തെ എത്താം; റോഡ് വികസന പദ്ധതിയുമായി ആർടിഎ

> **Lead Summary:** **ദുബായ് : ** ദുബായിൽ നിന്ന് ഷാർജയിലേക്ക് 8 മിനിറ്റ് നേരത്തെ എത്താനുള്ള 374 ദശലക്ഷം ദിർഹം ബജറ്റിന്റെ റോഡ് വികസന പദ്ധതിയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ).

## Article Content

**ദുബായ് : ** ദുബായിൽ നിന്ന് ഷാർജയിലേക്ക് 8 മിനിറ്റ് നേരത്തെ എത്താനുള്ള 374 ദശലക്ഷം ദിർഹം ബജറ്റിന്റെ റോഡ് വികസന പദ്ധതിയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ).

ഗാർൺ അൽ സബ്ഖാ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വഴി ഖിസൈസിന്റെയും ഷാർജയുടെയും ദിശയിൽ തിരക്കേറിയ യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയ്ക്കുന്ന ഗാർൺ അൽ സബ്ഖ സ്ട്രീറ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്‌ഷൻ ഇംപ്രൂവ്‌മെന്റ് പദ്ധതിക്ക് ആർടിഎ കരാർ നൽകി.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് വലത്തോട്ട് അൽ യലായിസ് റോഡിലേക്കുള്ള വാഹനങ്ങളുടെ യാത്രാ സമയം 21 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റായി കുറയ്ക്കുകയും ചെയ്യും.

മണിക്കൂറിൽ 17,600 വാഹനങ്ങൾ വഹിക്കാൻ ശേഷിയുള്ള 3000 മീറ്റർ നീളമുള്ള നാല് പാലങ്ങളുടെ നിർമാണമാണ് പദ്ധതിയിലുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126751/dubai-8minutes-early-arrival-dubai-sharjah-rta-road-development-project)