---
title: "#caraccident | ഒമാനിലെ ജബല്‍ അഖ്​ദറിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു"
english_title: "#car accident # 3 died # oman #jabal akhdar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126768/car-accident-3-died-oman-jabal-akhdar"
published_at: "2023-07-02T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a161dbbf973_oman.jpg"
keywords: []
---

# #caraccident | ഒമാനിലെ ജബല്‍ അഖ്​ദറിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു

> **Lead Summary:** **മത്ര: [ **മത്രയില്‍നിന്നും ശനിയാഴ്ച കുടുംബ സമേതം ജബല്‍ അഖ്​ദറിലേക്ക് വിനോദ യാത്രക്ക് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട്​ മൂന്ന്​ ബംഗ്ലാദേശ്​ സ്വദേശികൾ മരിച്ചു.

## Article Content

**മത്ര: [ **മത്രയില്‍നിന്നും ശനിയാഴ്ച കുടുംബ സമേതം ജബല്‍ അഖ്​ദറിലേക്ക് വിനോദ യാത്രക്ക് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട്​ മൂന്ന്​ ബംഗ്ലാദേശ്​ സ്വദേശികൾ മരിച്ചു.

മത്രയില്‍ അബായ കച്ചവടക്കാരനായ ഷബീര്‍, ഭാര്യ, ഇവരുടെ ആറ് മാസം പ്രായമായ പിഞ്ചുകുഞ്ഞുമാണ്​ മരിച്ചത്​.

അപകടത്തിൽപ്പെട്ട മറ്റുള്ളവർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ബംഗ്ലാദേശ് ധാക്ക കരീംപൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. അപകടത്തെകുറിച്ചുള്ള മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126768/car-accident-3-died-oman-jabal-akhdar)