---
title: "#oman | ഖുർആൻ കത്തിക്കൽ; സ്വീഡിഷ്​ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന്​ ​ ഒമാൻ  ഗ്രാൻഡ് മുഫ്തി"
english_title: "#Burning #Qur'an #GrandMufti #Oman #calls #boycott #Swedishproducts"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126829/burning-quran-grandmufti-oman-calls-boycott-swedishproducts"
published_at: "2023-07-02T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a19d1a18e6b_mufrti.jpg"
keywords: []
---

# #oman | ഖുർആൻ കത്തിക്കൽ; സ്വീഡിഷ്​ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന്​ ​ ഒമാൻ  ഗ്രാൻഡ് മുഫ്തി

> **Lead Summary:** **മസ്കത്ത്​: **പെരുന്നാൾ ദിനത്തിൽ ഖുർആൻ പരസ്യമായി കത്തിച്ചതിനാൽ സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ മുസ്​ലിം സമൂഹം തയാറകണമെന്ന്​ ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ്​ അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി.

## Article Content

**മസ്കത്ത്​: **പെരുന്നാൾ ദിനത്തിൽ ഖുർആൻ പരസ്യമായി കത്തിച്ചതിനാൽ സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ മുസ്​ലിം സമൂഹം തയാറകണമെന്ന്​ ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ്​ അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി.

വിശുദ്ധ ഖുർആൻ പരസ്യമായി കത്തിക്കാൻ അനുവദിക്കുന്നതിലുടെ മുഴുവൻ ഇസ്‌ലാമിക രാഷ്ട്ര​ങ്ങളോടുമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് സ്വീഡൻ എടുത്തിരിക്കുന്നതെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സ്വീഡിഷ്​ ഉൽപനങ്ങൾ ബഹിഷ്കരിക്കുക എന്നതാണ്​ ഈ വലിയ കുറ്റകൃത്യത്തിന് മുന്നിൽ സ്വീകരിക്കേണ്ട ഏറ്റവും ചെറിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.സൽവാൻ മോമിക (37) ആണ്​ ഈദുൽ അദ്ഹ ദിനത്തിൽ സ്റ്റോക്ക്‌ഹോമിലെ ഏറ്റവും വലിയ പള്ളിക്കു മുന്നിൽ ഖുർആനിന്‍റെ പകർപ്പ്​ കത്തിച്ചത്.

സംഭവത്തിൽ അറബ് രാജ്യങ്ങൾ അപലപിച്ചിട്ടുണ്ട്​. കുവൈത്ത്, യു.എ.ഇ, ഇറാൻ എന്നീ രാജ്യങ്ങൾ സ്വീഡന്റെ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ജോർഡനും മൊറോക്കോയും സ്വീഡനിലെ അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126829/burning-quran-grandmufti-oman-calls-boycott-swedishproducts)