---
title: "#alert | ഫ്രാ​ൻ​സി​ലെ കു​വൈ​ത്തി​ക​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം"
english_title: "#france #alert #kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126864/france-alert-kuwait"
published_at: "2023-07-02T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1b6649d998_kuwait.jpg"
keywords: []
---

# #alert | ഫ്രാ​ൻ​സി​ലെ കു​വൈ​ത്തി​ക​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​രി​സി​ലെ​യും മ​റ്റു ഫ്ര​ഞ്ച് ന​ഗ​ര​ങ്ങ​ളി​ലെ​യും കു​വൈ​ത്തി​ക​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും ഒ​ത്തു​ചേ​ര​ലു​ക​ളി​ൽ​നി​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കാ​നും പാ​രി​സി​ലെ കു​വൈ​ത്ത് എം​ബ​സി ആ​ഹ്വാ​നം ചെ​യ്തു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​രി​സി​ലെ​യും മ​റ്റു ഫ്ര​ഞ്ച് ന​ഗ​ര​ങ്ങ​ളി​ലെ​യും കു​വൈ​ത്തി​ക​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും ഒ​ത്തു​ചേ​ര​ലു​ക​ളി​ൽ​നി​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കാ​നും പാ​രി​സി​ലെ കു​വൈ​ത്ത് എം​ബ​സി ആ​ഹ്വാ​നം ചെ​യ്തു.

ഫ്ര​ഞ്ച് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും സ​ഹാ​യ​ത്തി​നും എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നും എം​ബ​സി നി​ർ​ദേ​ശി​ച്ചു. 

അ​ൽ​ജീ​രി​യ​ന്‍ -മൊ​റോ​ക്ക​ന്‍ വം​ശ​ജ​നാ​യ ന​യീ​ല്‍ എ​ന്ന പ​തി​നേ​ഴു​കാ​ര​നെ പൊ​ലീ​സ് വെ​ടി​വെ​ച്ചു കൊ​ന്ന​തി​നു പി​റ​കെ​യാ​ണ് ഫ്രാ​ൻ​സി​ൽ പ്ര​ക്ഷോ​ഭം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്.

ഫ്രാ​ന്‍സി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ർ പൊ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി. പ​ല​യി​ട​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളും ബ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളും പ്ര​ക്ഷോ​ഭ​ക​ർ തീ​യി​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126864/france-alert-kuwait)