---
title: "#abudabi |സ്പാ​ർ​ട്ട​ൻ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് ഡി​സം​ബ​ർ എ​ട്ടു​ മു​ത​ൽ പ​ത്തു​വ​രെ അ​ബൂ​ദ​ബി​യി​ൽ "
english_title: "#SPARTANWORLDCHAMPIONSHIP #December 8th to 10th in #AbuDhabi "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126942/spartanworldchampionship-december-8th-to-10th-in-abudhabi"
published_at: "2023-07-03T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a25c047278b_SPARTANWORLDCHAMPIONSHIP.jpg"
keywords: []
---

# #abudabi |സ്പാ​ർ​ട്ട​ൻ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് ഡി​സം​ബ​ർ എ​ട്ടു​ മു​ത​ൽ പ​ത്തു​വ​രെ അ​ബൂ​ദ​ബി​യി​ൽ 

> **Lead Summary:** **ദു​ബൈ: ** സ്പാ​ർ​ട്ട​ൻ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് ഡി​സം​ബ​ർ എ​ട്ടു​ മു​ത​ൽ പ​ത്തു​വ​രെ അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കും. ലോ​കോ​ത്ത​ര അ​ത്​​ല​റ്റു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അ​ബൂ​ദ​ബി ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ അ​ൽ​വ​ത്ബ മ​രു​ഭൂ​മി​യി​ലാ​ണ്​ ചാ​മ്പ്യ​ൻ​ഷി​പ്​ ന​ട​ക്കു​ക.

## Article Content

**ദു​ബൈ: ** സ്പാ​ർ​ട്ട​ൻ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് ഡി​സം​ബ​ർ എ​ട്ടു​ മു​ത​ൽ പ​ത്തു​വ​രെ അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കും. ലോ​കോ​ത്ത​ര അ​ത്​​ല​റ്റു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അ​ബൂ​ദ​ബി ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ അ​ൽ​വ​ത്ബ മ​രു​ഭൂ​മി​യി​ലാ​ണ്​ ചാ​മ്പ്യ​ൻ​ഷി​പ്​ ന​ട​ക്കു​ക.

75 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 5000 പു​രു​ഷ, വ​നി​ത അ​ത്​​ല​റ്റു​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ക്കു​മെ​ന്ന് സം​ഘാ​ട​ക​രാ​യ അ​ബൂ​ദ​ബി സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​റി​യി​ച്ചു. 2021 എ​ഡി​ഷ​ന്‍റെ വി​ജ​യ​മാ​ണ് സ്പാ​ർ​ട്ട​ൻ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് വീ​ണ്ടും അ​ബൂ​ദ​ബി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

അ​മേ​രി​ക്ക​ക്കു പു​റ​ത്ത് സ്പാ​ർ​ട്ട​ൻ വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ദ്യം തി​ര​ഞ്ഞെ​ടു​ത്ത​ത് അ​ബൂ​ദ​ബി​യെ​യാ​ണ്. ഡി​സം​ബ​ർ എ​ട്ടി​ന് തു​ട​ങ്ങു​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ ഫൈ​ന​ലി​സ്റ്റു​ക​ൾ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ടും. ഡി​സം​ബ​ർ പ​ത്തി​നാ​ണ്​ ടീം ​മ​ത്സ​ര​ങ്ങ​ൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126942/spartanworldchampionship-december-8th-to-10th-in-abudhabi)