കുവൈത്തിൽ വിസ നടപടികൾ കർശനമാക്കുന്നു

കുവൈത്തിൽ വിസ നടപടികൾ കർശനമാക്കുന്നു
Nov 25, 2021 12:26 PM | By Divya Surendran

കുവൈത്ത് സിറ്റി: വിസ നടപടികൾ കൂടുതൽ കർശനമാക്കുന്നതിന്‌ കുവൈത്ത് മാൻപവർ പബ്ലിക് അതോറിറ്റി തീരുമാനിച്ചു. വാണിജ്യ സന്ദർശന വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്നത് കോവിഡ് എമർജൻസി കമ്മിറ്റിയുടെ നിർദേശം അനുസരിച്ച് നിർത്തിവെച്ചു. കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് മന്ത്രിസഭാസമിതി എല്ലാ തരത്തിലുമുള്ള വിസ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയത്. വാണിജ്യ സന്ദർശനവിസ തൊഴിൽ വിസയിലേക്ക് മാറ്റുന്നതിനും അനുമതി നൽകിയിരുന്നു.

എന്നാൽ കോവിഡ് എമർജൻസി കമ്മിറ്റി യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് പുതിയ തരംഗം വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിസ നടപടികൾ കർശനമാക്കുന്നതിന് തീരുമാനിച്ചത്. ഇതനുസരിച്ച്‌ വിസ മാറ്റം ഓട്ടോമാറ്റഡ് സംവിധാനത്തിലൂടെയുള്ളതിന് വിലക്ക് ഏർപ്പെടുത്തി.

അതേസമയം രാജ്യത്തെ സാമ്പത്തിക മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശികൾക്ക്‌ അഞ്ചുമുതൽ 15 വരെ വർഷത്തേക്ക് റെസിഡൻസി അനുവദിക്കുന്നതിന് അധികൃതർ ആലോചിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. വിദേശനിക്ഷേപകർ, വാണിജ്യ പദ്ധതി ഉടമകൾ, ചില സ്ഥാപനങ്ങളുടെ ഉടമകൾ മുതലായ വിഭാഗങ്ങൾക്കാണ്‌ ഈ സൗകര്യം അനുവദിക്കാൻ ആലോചിക്കുന്നത്‌.

Kuwait tightens visa requirements

Next TV

Related Stories
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

Dec 8, 2021 03:37 PM

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ടാഴ്ചത്തെ താഴ്ചയിലേക്കു എത്തിയതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി...

Read More >>
Top Stories