---
title: "#kuwait |ഏ​ക സി​വി​ല്‍ കോ​ഡ് ശ​ക്ത​മാ​യി എ​തി​ർ​ക്ക​പ്പെ​ട​ണം- കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​മി​ക്‌ കൗ​ൺ​സി​ൽ "
english_title: "#SingleCivilCode should be strongly opposed- #KuwaitKeralaIslamicCouncil"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126958/singlecivilcode-should-be-strongly-opposed-kuwaitkeralaislamiccouncil"
published_at: "2023-07-03T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a264c613277_uniformcivilcode.jpg"
keywords: []
---

# #kuwait |ഏ​ക സി​വി​ല്‍ കോ​ഡ് ശ​ക്ത​മാ​യി എ​തി​ർ​ക്ക​പ്പെ​ട​ണം- കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​മി​ക്‌ കൗ​ൺ​സി​ൽ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ല്‍കി​യ മ​ത​സ്വാ​ത​ന്ത്ര്യം ഹ​നി​ക്കാ​നു​ള്ള ഏ​ത് നീ​ക്ക​ത്തെ​യും ജ​നാ​ധി​പ​ത്യ​മാ​ർ​ഗ​ത്തി​ൽ ശ​ക്ത​മാ​യി എ​തി​ർ​ക്ക​പ്പെ​ട​ണ​മെ​ന്ന് കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​മി​ക്‌ കൗ​ൺ​സി​ൽ (കെ.​ഐ.​സി) വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി:** ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ല്‍കി​യ മ​ത​സ്വാ​ത​ന്ത്ര്യം ഹ​നി​ക്കാ​നു​ള്ള ഏ​ത് നീ​ക്ക​ത്തെ​യും ജ​നാ​ധി​പ​ത്യ​മാ​ർ​ഗ​ത്തി​ൽ ശ​ക്ത​മാ​യി എ​തി​ർ​ക്ക​പ്പെ​ട​ണ​മെ​ന്ന് കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​മി​ക്‌ കൗ​ൺ​സി​ൽ (കെ.​ഐ.​സി) വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ജ​നാ​ധി​പ​ത്യ മ​തേ​ത​ര ശ​ക്തി​ക​ളും പൊ​തു​സ​മൂ​ഹ​വും ഏ​ക സി​വി​ല്‍ കോ​ഡി​നെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും മ​ത സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ ഇ​തി​നെ​തി​രെ ഒ​ന്നി​ച്ചു​നി​ന്ന് പ്ര​തി​ഷേ​ധി​ക്ക​ണ​മെ​ന്നും കെ.​ഐ.​സി ആ​വ​ശ്യ​പ്പെ​ട്ടു.വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ലൂ​ടെ വ​രാ​ൻ പോ​കു​ന്ന ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ട്ട​മു​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മോ​ദി​സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ഏ​ക സി​വി​ൽ കോ​ഡ്‌ എ​ടു​ത്തി​ടു​ന്ന​ത്.

വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്‌​മ തു​ട​ങ്ങി​യ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന്‌ ശ്ര​ദ്ധ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്‌ ഇ​തി​നു പി​ന്നി​ൽ. ഒ​രു രാ​ജ്യ​ത്തി​ന് എ​ല്ലാം ഒ​ന്നു മ​തി​യെ​ന്ന ഫാ​ഷി​സ്റ്റ് രീ​തി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. രാ​ജ്യ​ത്ത് മു​ന്‍തൂ​ക്ക​മു​ള്ള വി​ഭാ​ഗ​ത്തി​ന്റെ നി​യ​മ​ങ്ങ​ള്‍ മ​റ്റെ​ല്ലാ​വ​രു​ടെ​യും മേ​ല്‍ അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള ശ്ര​മം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണ്. ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗം മാ​ത്ര​മാ​ണ് ഏ​ക സി​വി​ല്‍ കോ​ഡി​നെ​തി​രെ​ന്നും അ​വ​രെ മാ​ത്ര​മാ​ണ് അ​ത് ബാ​ധി​ക്കു​ക​യെ​ന്ന​തും സം​ഘ്പ​രി​വാ​ര്‍ ന​ട​ത്തു​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണ​മാ​ണ്.

അ​തി​ലൂ​ടെ മ​റ്റ് മ​ത, ജാ​തി വി​ഭാ​ഗ​ങ്ങ​ളെ ഏ​ക സി​വി​ൽ കോ​ഡി​ന് അ​നു​കൂ​ല​മാ​ക്കാ​നാ​ണ് മോ​ദി​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ബ​ഹു​സ്വ​ര​ത​യും നാ​നാ​ത്വ​വും സാം​സ്‌​കാ​രി​ക വൈ​വി​ധ്യ​വു​മാ​ണ് രാ​ജ്യ​ത്തി​ന്റെ ക​രു​ത്ത്. വി​വി​ധ ജാ​തി, മ​ത വി​ഭാ​ഗ​ങ്ങ​ള്‍ ഒ​ന്നി​ച്ചു ജീ​വി​ക്കു​ക എ​ന്ന രാ​ജ്യ​ത്തി​ന്റെ അ​ടി​ത്ത​റ​യെ​യാ​ണ് ഏ​ക സി​വി​ല്‍കോ​ഡ് ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​നം വെ​ല്ലു​വി​ളി​ക്കു​ന്ന​ത്. ഇ​ത് വ​ലി​യ പ്ര​ത്യാ​ഘാ​ത​മാ​ണ് സ​മൂ​ഹ​ത്തി​ല്‍ സൃ​ഷ്ടി​ക്കു​ക​യെ​ന്നും കെ.​ഐ.​സി വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126958/singlecivilcode-should-be-strongly-opposed-kuwaitkeralaislamiccouncil)