---
title: "#qater |അ​റ​ബ് ഗെ​യിം​സി​ൽ 104 അം​ഗ സം​ഘ​വു​മാ​യി ഖ​ത്ത​ർ "
english_title: "#Qatar with 104 member team in #ArabGames"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126962/qatar-with-104-member-team-in-arabgames"
published_at: "2023-07-03T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2667a9b8a7_arabgames.jpg"
keywords: []
---

# #qater |അ​റ​ബ് ഗെ​യിം​സി​ൽ 104 അം​ഗ സം​ഘ​വു​മാ​യി ഖ​ത്ത​ർ 

> **Lead Summary:** **ദോ​ഹ: **ജൂ​ലൈ അ​ഞ്ചി​ന് അ​ൽ​ജീ​രി​യ​യി​ൽ തു​ട​ക്കം കു​റി​ക്കു​ന്ന അ​റ​ബ് ഗെ​യിം​സി​ൽ ഖ​ത്ത​റി​ന്റെ കു​പ്പാ​യ​ത്തി​ൽ 104 താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കും. ജൂ​ലൈ 15വ​രെ​യാ​ണ് 13ാമ​ത് അ​റ​ബ് ഗെ​യിം​സി​ന് അ​ൽ​ജീ​രി​യ വേ​ദി​യാ​വു​ന്ന​ത്.ഹാ​ൻ​ഡ്ബാ​ൾ, വോ​ളി​ബാ​ൾ, ബാ​സ്ക​റ്റ്ബാ​ൾ, നീ​ന്ത​ൽ, സൈ​ക്ലി​ങ്, അ​ത്‍ല​റ്റി​ക്സ്, ജിം​നാ​സ്റ്റി​ക്സ്, ഫെ​ൻ​സി​ങ്, സൈ​ലി​ങ്, ബോ​ക്സി​ങ്, ക​രാ​ട്ടേ, ജൂ​ഡോ, ടി.​ടി, ബാ​ഡ്മി​ന്റ​ൺ ഉ​ൾ​പ്പെ​ടെ 17 കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ഖ​ത്ത​ർ താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കും.

## Article Content

**ദോ​ഹ: **ജൂ​ലൈ അ​ഞ്ചി​ന് അ​ൽ​ജീ​രി​യ​യി​ൽ തു​ട​ക്കം കു​റി​ക്കു​ന്ന അ​റ​ബ് ഗെ​യിം​സി​ൽ ഖ​ത്ത​റി​ന്റെ കു​പ്പാ​യ​ത്തി​ൽ 104 താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കും. ജൂ​ലൈ 15വ​രെ​യാ​ണ് 13ാമ​ത് അ​റ​ബ് ഗെ​യിം​സി​ന് അ​ൽ​ജീ​രി​യ വേ​ദി​യാ​വു​ന്ന​ത്.ഹാ​ൻ​ഡ്ബാ​ൾ, വോ​ളി​ബാ​ൾ, ബാ​സ്ക​റ്റ്ബാ​ൾ, നീ​ന്ത​ൽ, സൈ​ക്ലി​ങ്, അ​ത്‍ല​റ്റി​ക്സ്, ജിം​നാ​സ്റ്റി​ക്സ്, ഫെ​ൻ​സി​ങ്, സൈ​ലി​ങ്, ബോ​ക്സി​ങ്, ക​രാ​ട്ടേ, ജൂ​ഡോ, ടി.​ടി, ബാ​ഡ്മി​ന്റ​ൺ ഉ​ൾ​പ്പെ​ടെ 17 കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ഖ​ത്ത​ർ താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കും.

അ​ത്‍ല​റ്റി​ക്സി​നു പു​റ​മെ ഗോ​ൾ​ബാ​ൾ എ​ന്ന പു​തു​മ​യേ​റി​യ കാ​യി​ക ഇ​ന​വും ഗെ​യിം​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​ഴ്ച​പ​രി​മി​തി​ക​ളു​ള്ള താ​ര​ങ്ങ​ളാ​ണ് ഈ ​ഇ​ന​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. അ​റ​ബ് ഗെ​യിം​സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ഖ​ത്ത​ർ ടീ​മി​ന് ആ​ശം​സ​യു​മാ​യി ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ പോ​സ്റ്റ​ർപു​രു​ഷ -വ​നി​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ ഖ​ത്ത​ർ താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കും. 2011ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന ഗെ​യിം​സ് ന​ട​ക്കു​ന്ന​ത്.

ഏ​റ്റ​വും ഒ​ടു​വി​ൽ ഖ​ത്ത​റാ​യി​രു​ന്നു വേ​ദി​യാ​യ​ത്. 6000ത്തോ​ളം അ​ത്‍ല​റ്റു​ക​ൾ മ​ത്സ​രി​ച്ച കാ​യി​ക​മേ​ള​യി​ൽ അ​ന്ന് ഈ​ജി​പ്ത് 90 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 231 മെ​ഡ​ലു​ക​ളു​മാ​യി ജേ​താ​ക്ക​ളാ​യി. 27 സ്വ​ർ​ണ​വും 40 വെ​ള്ളി​യും 39 വെ​ങ്ക​ല​വു​മാ​യി 106 മെ​ഡ​ലു​ക​ൾ നേ​ടി​യ ഖ​ത്ത​ർ നാ​ലാ​മ​താ​യി​രു​ന്നു.

നാ​ലു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക​ളി​ലാ​യി ന​ട​ന്നി​രു​ന്ന അ​റ​ബ് ഗെ​യിം​സ്, പ​ക്ഷേ 2011ന് ​ശേ​ഷം മേ​ഖ​ല​യി​ലു​ണ്ടാ​യ ആ​ഭ്യ​ന്ത​ര-​രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​ർ​ന്ന് അ​നി​ശ്ചി​ത​മാ​യി മു​ട​ങ്ങി. ഇ​ത്ത​വ​ണ അ​റ​ബ് ലോ​ക​ത്തെ 20 രാ​ജ്യ​ങ്ങ​ളാ​ണ് മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. അ​ൽ​ജീ​രി​യ​യി​ലെ അ​ൽ​ജി​യേ​ഴ്സ്, ഒ​റാ​ൻ, അ​ന്ന​ബ, ടി​പാ​സ എ​ന്നീ ന​ഗ​ര​ങ്ങ​ൾ വേ​ദി​ക​ളാ​കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126962/qatar-with-104-member-team-in-arabgames)