---
title: "#bahrain |സൈ​ബ​ർ സു​ര​ക്ഷ; ര​ണ്ടാ​മ​ത്​ അ​ന്താ​രാ​ഷ്​​ട്ര സമ്മേളനം​ ബ​ഹ്​​റൈനിൽ "
english_title: "#CyberSecurity; 2nd #InternationalConference in #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/126968/cybersecurity-2nd-internationalconference-in-bahrain"
published_at: "2023-07-03T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a268e8454d1_cybersecurity.jpg"
keywords: []
---

# #bahrain |സൈ​ബ​ർ സു​ര​ക്ഷ; ര​ണ്ടാ​മ​ത്​ അ​ന്താ​രാ​ഷ്​​ട്ര സമ്മേളനം​ ബ​ഹ്​​റൈനിൽ 

> **Lead Summary:** **മ​നാ​മ: **സൈ​ബ​ർ സു​ര​ക്ഷ സം​ബ​ന്ധി​ച്ച ര​ണ്ടാ​മ​ത്​ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ത്തി​ന്​ ബ​ഹ്​​റൈ​ൻ ആ​തി​ഥ്യം വ​ഹി​ക്കും. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ഡി​സം​ബ​ർ അ​ഞ്ച്, ആ​റ്​ തീ​യ​തി​ക​ളി​ൽ വേ​ൾ​ഡ്​ എ​ക്​​സി​ബി​ഷ​ൻ സെ​ന്‍റ​റി​ലാ​ണ്​ സ​മ്മേ​ള​നം.

## Article Content

**മ​നാ​മ: **സൈ​ബ​ർ സു​ര​ക്ഷ സം​ബ​ന്ധി​ച്ച ര​ണ്ടാ​മ​ത്​ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ത്തി​ന്​ ബ​ഹ്​​റൈ​ൻ ആ​തി​ഥ്യം വ​ഹി​ക്കും. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ഡി​സം​ബ​ർ അ​ഞ്ച്, ആ​റ്​ തീ​യ​തി​ക​ളി​ൽ വേ​ൾ​ഡ്​ എ​ക്​​സി​ബി​ഷ​ൻ സെ​ന്‍റ​റി​ലാ​ണ്​ സ​മ്മേ​ള​നം.

രാ​ജ്യ​സു​ര​ക്ഷ​യി​ൽ സു​പ്ര​ധാ​ന​മാ​യ ഒ​ന്നാ​ണ്​ സൈ​ബ​ർ സു​ര​ക്ഷ​യെ​ന്ന്​ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ഐ.​ടി മേ​ഖ​ല​യി​ലെ സു​ര​ക്ഷ ഇ​ന്ന്​ വി​വി​ധ ത​രം വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​ര​മൊ​രു സ​മ്മേ​ള​ന​ത്തി​ന്​ കാ​ലി​ക പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ സൈ​ബ​ർ സു​ര​ക്ഷ​ക്കാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​ത്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്ക്​ കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഇ​ത്ത​രം സ​മ്മേ​ള​ന​ങ്ങ​ൾ വ​ഴി സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/126968/cybersecurity-2nd-internationalconference-in-bahrain)