പാർക്കിങ് ഫീസും പിഴകളുമടയ്ക്കാൻ ഷാർജയിൽ പുതിയ ആപ്പ്

പാർക്കിങ് ഫീസും പിഴകളുമടയ്ക്കാൻ ഷാർജയിൽ പുതിയ ആപ്പ്
Nov 25, 2021 12:42 PM | By Divya Surendran

ഷാർജ: പാർക്കിങ് ഫീസും പിഴകളും ജലവൈദ്യുത ബില്ലുകളും അടക്കാൻ പുതിയ ആപ്പുമായി ഷാർജ ഡിജിറ്റൽ ഓഫീസ്. ആളുകൾക്ക് സേവനങ്ങൾ എളുപ്പം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ഡിജിറ്റൽ ഷാർജ’ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ജനജീവിതം കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. ബിസിനസ്, ട്രാൻസ്പോർട്ടേഷൻ, യുട്ടിലിറ്റീസ്, സോഷ്യൽ സർവീസസ്, ജനറൽ, റിയൽ എസ്റ്റേറ്റ്, സെക്യുരിറ്റി എന്നീ വിഭാഗങ്ങളിലായി 41 സേവനങ്ങളാണ് ആപ്പ് നൽകുന്നത്.

ബിസിനസ് താത്‌പര്യങ്ങൾ ഉള്ളവർക്ക് ട്രേഡ്മാർക്കുകൾ റിസർവ് ചെയ്യാനും പരാതികൾ ഫയൽചെയ്യാനും ലൈസൻസ് ഫീസുകൾ അടയ്ക്കാനുമെല്ലാം ആപ്പിലൂടെ സാധിക്കും. സാങ്കേതികത പ്രയോജനപ്പെടുത്തി ജനജീവിതം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെയെന്ന് ഷാർജ ഡിജിറ്റൽ ഓഫീസ് ഡയറക്ടർ ശൈഖ് സൗദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഗൂഗിൾ പ്ലേയിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഡിജിറ്റൽ ഷാർജ ആപ്പ് ലഭ്യമാണ്.

New app in Sharjah to pay parking fees and fines

Next TV

Related Stories
കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

Dec 9, 2021 06:41 AM

കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

കുവൈത്തില്‍ കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ...

Read More >>
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
Top Stories