---
title: "#death | മലയാളി തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ്​ മരിച്ചു"
english_title: "#death  #Malayali #pilgrim #collapsed #died #Jeddah #airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127036/death-malayali-pilgrim-collapsed-died-jeddah-airport"
published_at: "2023-07-03T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a289d867a23_Untitled-1_copy.jpg"
keywords: []
---

# #death | മലയാളി തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ്​ മരിച്ചു

> **Lead Summary:** **മക്ക : **സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ്​ മരിച്ചു.

## Article Content

**മക്ക : **സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ്​ മരിച്ചു.

എറണാകുളം പാലാരിവട്ടം സ്വദേശി അബ്​ദുൽ അസീസ് (69) ആണ്​ ഹജ്ജ് നിർവഹിച്ച​ ശേഷം നാട്ടിലേക്ക്​ മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോൾ മരിച്ചത്​.

കിങ്​ ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കം നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

വ്യാപാരിയായ അബ്​ദുൽ അസീസ്​ പാലാരിവട്ടത്തെ പ്രിയ ഫാബ്രിക്സ് ഉടമയാണ്​.

പുതിയവീട്ടിൽ ഇബ്രാഹിം സുലൈമാനാണ്​ പിതാവ്​. ഭാര്യ: ലൈല അസീസ്, മക്കൾ: സുഹൈല അസീസ്, നബീല അസീസ്, മനൽ അസീസ്, അജ്മൽ അസീസ്. മരുമക്കൾ: സജിൻ അസീസ്, സുഹൈബ് മുഹമ്മദ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127036/death-malayali-pilgrim-collapsed-died-jeddah-airport)