---
title: "#riyad | ലഹരി മരുന്ന് പരിശോധനക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവയ്പ് "
english_title: "#riyad #Shots #fired #security #drug #testing #oman "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127067/riyad-shots-fired-security-drug-testing-oman"
published_at: "2023-07-03T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a29965d7153_oman.jpg"
keywords: []
---

# #riyad | ലഹരി മരുന്ന് പരിശോധനക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവയ്പ് 

> **Lead Summary:** **റിയാദ്: **ലഹരി മരുന്ന് പരിശോധനക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവയ്പ്. സൗദിയിലെ അൽ ഖുൻഫുദയിലെ ഒരു ഗുഹയിൽ നടന്ന പരിശോധനക്കിടെയാണ് സംഭവം.

## Article Content

**റിയാദ്: **ലഹരി മരുന്ന് പരിശോധനക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവയ്പ്. സൗദിയിലെ അൽ ഖുൻഫുദയിലെ ഒരു ഗുഹയിൽ നടന്ന പരിശോധനക്കിടെയാണ് സംഭവം.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. ഇയാളെ ഉൾപ്പെടെ മൂന്ന് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. ആയുധധാരിയുടെ വെടിവയ്പിനെ പ്രതിരോധിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചു വെടിയുതിർത്തു.

പരസ്പരം വെടിവയ്ക്ക് നടന്നെങ്കിലും ആളപായമില്ല. പ്രതികളുടെ കൈവശമുണ്ടായിരുന്ന തോക്കുകളും പണവും പിടിച്ചെടുത്തതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും അവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127067/riyad-shots-fired-security-drug-testing-oman)