---
title: "#uae | യുഎഇയിലെ നിരത്തുകളിൽ സെൽഫ്–‍ ഡ്രൈവിങ് വാഹനങ്ങൾക്കുള്ള ആദ്യ ലൈസൻസിന് അനുമതി "
english_title: "#uae #selfdriving #vehicles #license #approves"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127178/uae-selfdriving-vehicles-license-approves"
published_at: "2023-07-03T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2f560a3249_self.jpg"
keywords: []
---

# #uae | യുഎഇയിലെ നിരത്തുകളിൽ സെൽഫ്–‍ ഡ്രൈവിങ് വാഹനങ്ങൾക്കുള്ള ആദ്യ ലൈസൻസിന് അനുമതി 

> **Lead Summary:** **യു എ ഇ:** റോഡുകളിൽ ‘സെൽഫ്–‍ ഡ്രൈവിങ്’ (സ്വയം ഓടുന്ന വാഹനങ്ങൾ) വാഹനങ്ങൾ ഓടിക്കാനുള്ള ആദ്യ ലൈസൻസിന് യുഎഇ അംഗീകാരം നൽകി. ‘വീറൈഡി’ന് ലൈസൻസ് അനുവദിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.

## Article Content

**യു എ ഇ:** റോഡുകളിൽ ‘സെൽഫ്–‍ ഡ്രൈവിങ്’ (സ്വയം ഓടുന്ന വാഹനങ്ങൾ) വാഹനങ്ങൾ ഓടിക്കാനുള്ള ആദ്യ ലൈസൻസിന് യുഎഇ അംഗീകാരം നൽകി. ‘വീറൈഡി’ന് ലൈസൻസ് അനുവദിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.

യുഎഇയിലെ യാത്രാ രംഗത്തെ ഭാവിയെ പുനർനിർവചിക്കുന്ന വ്യത്യസ്ത തരം സ്വയം ഓടുന്ന വാഹനങ്ങൾ കമ്പനി പരീക്ഷിക്കും. വീറൈഡിന്റെ ആസ്ഥാനം ചൈനയിലെ ഗ്വാങ്‌ഷൂവിലാണ്.

മറ്റ് നഗരങ്ങൾക്കൊപ്പം അബുദാബിയിലും കേന്ദ്രങ്ങളുണ്ട്. ലോകത്തെ 26 ലേറെ നഗരങ്ങളിൽ ഇത് സ്വയം ഡ്രൈവിങ് ഗവേഷണവും പ്രവർത്തനങ്ങളും നടത്തുന്നു. വീറൈഡ് ഒരു റോബോടാക്സി, റോബോ ബസ്, റോബോ വാൻ, റോബോവീപ്പർ, അ‍ഡ്വാൻസ്ഡ് ഡ്രൈവിങ് സൊലൂഷൻ എന്നിവയുടെ സേവനം വാഗ്ദാനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127178/uae-selfdriving-vehicles-license-approves)