---
title: "#riyad |റിയാദ് വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് വര്‍ദ്ധിപ്പിച്ചു "
english_title: "#Parkingfee increased at #Riyadhairport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127369/parkingfee-increased-at-riyadhairport"
published_at: "2023-07-04T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3e20b4be67_riyadairport.jpg"
keywords: []
---

# #riyad |റിയാദ് വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് വര്‍ദ്ധിപ്പിച്ചു 

> **Lead Summary:** **റിയാദ്​: **സൗദി തലസ്ഥാന നഗരിയിലെ കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ പാർക്കിങ്​ ഫീസ് ഉയർത്തി. മണിക്കൂറിന് അഞ്ചര റിയാലിൽ നിന്നും 10 റിയാലായാണ് ഫീസ് കൂട്ടിയത്. പാർക്കിങ്​ അനുബന്ധ സേവനങ്ങൾക്കുള്ള ഫീസും ഉയർത്തിയിട്ടുണ്ട്.

## Article Content

**റിയാദ്​: **സൗദി തലസ്ഥാന നഗരിയിലെ കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ പാർക്കിങ്​ ഫീസ് ഉയർത്തി. മണിക്കൂറിന് അഞ്ചര റിയാലിൽ നിന്നും 10 റിയാലായാണ് ഫീസ് കൂട്ടിയത്. പാർക്കിങ്​ അനുബന്ധ സേവനങ്ങൾക്കുള്ള ഫീസും ഉയർത്തിയിട്ടുണ്ട്.

ആഭ്യന്തര സർവിസുകൾ ഓപറേറ്റ്​ ചെയ്യുന്ന അഞ്ചാം നമ്പർ ടെർമിനലിലെ​ കുറഞ്ഞ സമയത്തേക്കും ദീർഘകാലത്തേക്കുമുള്ള പാർക്കിങ്ങിനും അന്താരാഷ്​ട്ര ടെർമിനലുകളിലെ പാർക്കിങ്ങിനും മണിക്കൂറിന് 10 റിയാലും പ്രതിദിനം പരമാവധി 130 റിയാലുമാണ് പുതിയ നിരക്ക്. ഒരു മണിക്കൂറിന് പത്ത് റിയാൽ നൽകണമെങ്കിലും ഒരു ദിവസം മുഴുവൻ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാർക്ക്​ ചെയ്യാൻ 130 റിയാൽ ഒടുക്കിയാൽ മതി.

അന്താരാഷ്ട്ര ടെർമിനലിലെ പാർക്കിങ്ങിന് 48 മണിക്കൂർ പിന്നിട്ടാൽ പിന്നീടുള്ള ഓരോ ദിവസങ്ങൾക്കും പ്രതിദിനം 40 റിയാൽ എന്ന തോതിൽ ഫീസ് നൽകിയാൽ മതി. ദീർഘകാല പാർക്കിങ്ങിനും മണിക്കൂറിന് 10 റിയാലാണ്​ നിരക്കെങ്കിലും പ്രതിദിനം പരമാവധി 80 റിയാൽ വരെ മാത്രമേ നൽകേണ്ടതുള്ളൂ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127369/parkingfee-increased-at-riyadhairport)