കേസ് വിധി കേൾക്കാൻ തടവുകാർ ഇനി കോടതി മുറിയിൽ എത്തേണ്ടിവരില്ല

കേസ് വിധി കേൾക്കാൻ തടവുകാർ ഇനി കോടതി മുറിയിൽ എത്തേണ്ടിവരില്ല
Nov 25, 2021 03:38 PM | By Divya Surendran

കുവൈത്ത് സിറ്റി: കേസ് വിധി കേൾക്കാൻ തടവുകാർ ഇനി കോടതി മുറിയിൽ എത്തേണ്ടിവരില്ല. പകരം ജയിലുകളിൽ ‌ പ്രത്യേകം സജ്ജമാക്കുന്ന മുറിയിൽ ഓൺലൈൻ വഴി വിധി‌ പ്രസ്താവം കേട്ടാൽ മതിയാകും. അതനുസരിച്ചുള്ള പദ്ധതി ആഭ്യന്തര മന്ത്രാലയത്തിൽ കറക്​ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ആൻഡ് സെന്റൻസസ് എൻഫോഴ്സ്മെൻറ് വകുപ്പ് തയാറാക്കി.

സെൻട്രൽ ജയിലിനകത്ത് ‌സ്ക്രീൻ സംവിധാനത്തോടെ പ്രത്യേക മുറി തയാറാക്കും. കേസിൽ കോടതിയിൽ ഹാജരാകേണ്ട പ്രതികൾ ഈ മുറിയിൽ ഹാജരായാൽ മതിയാകും. ഓഡിയോ വിഷൽ സംവിധാനത്തിൽ കോടതിയിൽ നിന്നുള്ള വിധിപ്രസ്താവം ജയിലിലെ ഈ മുറിക്കകത്ത് പ്രതിക്ക് ശ്രവിക്കാനാകും.

പ്രതിയെ കുറ്റവിമുക്തനാക്കുകയാണെങ്കിൽ ‌പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നതിന് കോടതി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. അദ്ദേഹം നടപടികൾ പൂർത്തീകരിക്കുന്നതോടെ പ്രതിയുടെ മോചനം സാധ്യമാകും. ശിക്ഷ വിധിക്കുന്ന കേസുകളിൽ ജയിലിലെ പ്രസ്തുത മുറിയിൽ നിന്ന് പ്രതിയെ തടവ് മുറിയിലേക്ക് മാറ്റും. സുലൈബിയെ ജയിൽ കോംപ്ലക്സിൽ നിന്ന് കേസ് ‌ദിവസം പ്രതികളെ കോടതിയിൽ എത്തിക്കുന്നതുൾപ്പെടെ ഒട്ടേറെ നടപടികൾ ഒഴിവാക്കാൻ പുതിയ പദ്ധതി സഹായകമാകും.

Prisoners no longer have to go to the courtroom to hear the verdict

Next TV

Related Stories
കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

Dec 9, 2021 06:41 AM

കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

കുവൈത്തില്‍ കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ...

Read More >>
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
Top Stories