---
title: "ഹൃദയസ്​തംഭനം മൂലം മലയാളി യുവാവ്​ റിയാദിൽ മരിച്ചു"
english_title: "A Malayalee youth died in Riyadh due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/12751/a-malayalee-youth-died-in-riyadh-due-to-heart-attack"
published_at: "2021-11-25T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f6b8db5623_.jpg"
keywords: []
---

# ഹൃദയസ്​തംഭനം മൂലം മലയാളി യുവാവ്​ റിയാദിൽ മരിച്ചു

> **Lead Summary:** **റിയാദ്: **ഹൃദയസ്​തംഭനം മൂലം മലയാളി യുവാവ്​ റിയാദിൽ മരിച്ചു. റിയാദ്​ ബദീഅയിൽ ഹൗസ്​ ഡ്രൈവറായി ജോലി ചെയ്​തിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി പുളിമൂട്ടിൽ വീട്ടിൽ ഷഹനാസ് ആണ്​ മരിച്ചത്​. സൗദിയിലെത്തിയിട്ട്​ രണ്ട്​ വർഷം. നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്.

## Article Content

**റിയാദ്: **ഹൃദയസ്​തംഭനം മൂലം മലയാളി യുവാവ്​ റിയാദിൽ മരിച്ചു. റിയാദ്​ ബദീഅയിൽ ഹൗസ്​ ഡ്രൈവറായി ജോലി ചെയ്​തിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി പുളിമൂട്ടിൽ വീട്ടിൽ ഷഹനാസ് ആണ്​ മരിച്ചത്​. സൗദിയിലെത്തിയിട്ട്​ രണ്ട്​ വർഷം. നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്.

പിതാവ്: ബഷീർ കുട്ടി, മാതാവ്: നസീമ. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം സൗദിയിൽ ഖബറടക്കും. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക്​ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, നൗഫൽ തിരൂർ, ജാഫർ ഹുദവി, കൊല്ലം ജില്ലാ കെ.എം.സി.സി ഭാരവാഹികളായ നജീബ് അഞ്ചൽ, ഫിറോസ് കൊട്ടിയം, ഷറഫുദ്ദീൻ കണ്ണോത്ത് എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/12751/a-malayalee-youth-died-in-riyadh-due-to-heart-attack)