---
title: "#death | ഹൃദയാഘാത​​ത്തെ തുടർന്ന്​ പ്രവാസി  സലാലയിൽ അന്തരിച്ചു"
english_title: "#expatriate #died #Salalah #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127533/expatriate-died-salalah-heartattack"
published_at: "2023-07-05T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4d65b2e9c3_death.jpg"
keywords: []
---

# #death | ഹൃദയാഘാത​​ത്തെ തുടർന്ന്​ പ്രവാസി  സലാലയിൽ അന്തരിച്ചു

> **Lead Summary:** **സലാല: **ഹൃദയാഘാത​​ത്തെ തുടർന്ന്​ തൃശൂർ സ്വദേശി സലാലയിൽ അന്തരിച്ചു. പൂങ്കുന്നം തെക്കോത്ത് വീട്ടിൽ ഹരിദാസ് ആണ്​ മരിച്ചത്​.

## Article Content

**സലാല: **ഹൃദയാഘാത​​ത്തെ തുടർന്ന്​ തൃശൂർ സ്വദേശി സലാലയിൽ അന്തരിച്ചു. പൂങ്കുന്നം തെക്കോത്ത് വീട്ടിൽ ഹരിദാസ് ആണ്​ മരിച്ചത്​.

അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. 30 വർഷമായി സലാലയിലുണ്ട്. സ്വകാര്യ കമ്പനിയിൽ സെയിൽസിലാണ് ജോലി ചെയ്തിരുന്നത്.

ഭാര്യ ഉഷ. മകൻ: അരവിന്ദ്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ഡോ. സനാതനൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127533/expatriate-died-salalah-heartattack)