---
title: "#death | ഹജ്ജിനെത്തിയ മലയാളി വനിത മക്കയിൽ അന്തരിച്ചു"
english_title: "#Malayaliwoman #Hajj #died #Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127703/malayaliwoman-hajj-died-makkah"
published_at: "2023-07-05T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a54d40b7bf1_death.jpg"
keywords: []
---

# #death | ഹജ്ജിനെത്തിയ മലയാളി വനിത മക്കയിൽ അന്തരിച്ചു

> **Lead Summary:** **മക്ക:** ഹജ്ജിനെത്തിയ മലയാളി വനിത മക്കയിലെ ആശുപത്രിയിൽ അന്തരിച്ചു. തൃശൂർ ചാവക്കാട് അകലാട് മുന്നൈനി സ്വദേശിനി സുലൈഖ ആണ്​ അസീസിയ ആശുപത്രിയിൽ മരിച്ചത്​.

## Article Content

**മക്ക:** ഹജ്ജിനെത്തിയ മലയാളി വനിത മക്കയിലെ ആശുപത്രിയിൽ അന്തരിച്ചു. തൃശൂർ ചാവക്കാട് അകലാട് മുന്നൈനി സ്വദേശിനി സുലൈഖ ആണ്​ അസീസിയ ആശുപത്രിയിൽ മരിച്ചത്​.

ജംറയിലെ കല്ലേറിന് ശേഷം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുവായൂർ മുൻ എം.എൽ.എ കെ.വി. അബ്​ദുൽ ഖാദർ ഇടപെട്ടതിനെ തുടർന്ന് നവോദയ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം.

കഴിഞ്ഞമാസം 10ന്​ കൊച്ചിയിൽനിന്നും മഹ്​റമില്ലാതെയുള്ള ബാച്ചിലാണ് ഇവർ വന്നത്. ഭർത്താവ്: അഹ്​മദ് അലി. രണ്ടു മക്കളുണ്ട്.

മക്കയിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ ജിദ്ദയിലെ നവോദയ പ്രവർത്തകൻ ഷറഫു കാളികാവിന്റെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127703/malayaliwoman-hajj-died-makkah)