---
title: "#UAE| യുഎഇയില്‍ സ്വദേശിവത്കരണ നിരക്ക് പാലനം ; സമയപരിധി വെള്ളിയാഴ്ച അവസാനിക്കും"
english_title: "#UAE #naturalisation #timeperiode #end #friday "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127804/uae-naturalisation-timeperiode-end-friday"
published_at: "2023-07-05T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5af2c41249_uae.jpg"
keywords: []
---

# #UAE| യുഎഇയില്‍ സ്വദേശിവത്കരണ നിരക്ക് പാലനം ; സമയപരിധി വെള്ളിയാഴ്ച അവസാനിക്കും

> **Lead Summary:** **അബുദാബി:[ **യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അര്‍ദ്ധ വാര്‍ഷിക സ്വദേശിവത്കരണ നിരക്ക് പൂര്‍ത്തീകരിക്കാനുള്ള തീയ്യതി ജൂലൈ ഏഴിന് അവസാനിക്കും . ജൂലൈ ഏഴിന് ശേഷം നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ചു കഴിഞ്ഞിട്ടില്ലെങ്കില്‍, നിയമിക്കാന്‍ ബാക്കിയുള്ള ഓരോ സ്വദേശിക്കും 42,000 ദിര്‍ഹം വീതം പിഴ ഈടാക്കും.

## Article Content

**അബുദാബി:[ **യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അര്‍ദ്ധ വാര്‍ഷിക സ്വദേശിവത്കരണ നിരക്ക് പൂര്‍ത്തീകരിക്കാനുള്ള തീയ്യതി ജൂലൈ ഏഴിന് അവസാനിക്കും . ജൂലൈ ഏഴിന് ശേഷം നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ചു കഴിഞ്ഞിട്ടില്ലെങ്കില്‍, നിയമിക്കാന്‍ ബാക്കിയുള്ള ഓരോ സ്വദേശിക്കും 42,000 ദിര്‍ഹം വീതം പിഴ ഈടാക്കും.

അന്‍പതിലധികം ആളുകള്‍ ജോലി ചെയ്യുന്ന രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകവുമാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന സ്വദേശിവത്കരണ നിബന്ധനകള്‍ പ്രകാരം ഓരോ വര്‍ഷവും രണ്ട് ശതമാനം സ്വദേശിവത്കരണമാണ് നടപ്പിലാക്കേണ്ടത്.

ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറോടെ രണ്ട് ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയായിക്കഴിഞ്ഞു.ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ അടുത്ത ഒരു ശതമാനവും ഡിസംബറോടെ ശേഷിക്കുന്ന ഒരു ശതമാനവുമാണ് സ്വദേശികളെ നിയമിക്കേണ്ടത്.

ഇത്തരത്തില്‍ 2026 ആവുമ്പോഴേക്കും ആകെ 10 ശതമാനം സ്വദേശികളെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഉറപ്പാക്കാനാണ് യുഎഇ സര്‍ക്കാറിന്റെ തീരുമാനം.സ്വദേശിവത്കരണത്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127804/uae-naturalisation-timeperiode-end-friday)