---
title: "#ajman |അ​വ​ധി​ക്കാ​ല​ത്ത്‌ അ​ജ്മാ​നി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് അ​ഞ്ചു ല​ക്ഷം പേ​ര്‍ "
english_title: "#Ajman's #publictransportsystem was used during the #holidays are Five lakh people"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127879/ajmans-publictransportsystem-was-used-during-the-holidays-are-five-lakh-people"
published_at: "2023-07-06T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a64fa36607a_ajmanbus.jpg"
keywords: []
---

# #ajman |അ​വ​ധി​ക്കാ​ല​ത്ത്‌ അ​ജ്മാ​നി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് അ​ഞ്ചു ല​ക്ഷം പേ​ര്‍ 

> **Lead Summary:** **അ​ജ്മാ​ന്‍: **ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത്‌ അ​ജ്മാ​നി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് അ​ഞ്ചു ല​ക്ഷം പേ​ര്‍. ഇ​ക്കാ​ല​യ​ള​വി​ല്‍ അ​തോ​റി​റ്റി​യു​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ല്‍ 35 ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യി അ​ജ്മാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി വെ​ളി​പ്പെ​ടു​ത്തി.

## Article Content

**അ​ജ്മാ​ന്‍: **ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത്‌ അ​ജ്മാ​നി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് അ​ഞ്ചു ല​ക്ഷം പേ​ര്‍. ഇ​ക്കാ​ല​യ​ള​വി​ല്‍ അ​തോ​റി​റ്റി​യു​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ല്‍ 35 ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യി അ​ജ്മാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി വെ​ളി​പ്പെ​ടു​ത്തി.

തി​ര​ക്ക് കു​റ​ക്കു​ന്ന​തി​നും ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ​ക്കു​ള്ള വ​ർ​ധി​ച്ച ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നും കൂ​ടു​ത​ൽ മി​ക​ച്ച സം​വി​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ അ​തോ​റി​റ്റി പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഒ​മ​ർ മു​ഹ​മ്മ​ദ് ലൂ​ത്ത പ​റ​ഞ്ഞു. വി​വി​ധ ഗ​താ​ഗ​ത​മാ​ർ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് സു​പ്ര​ധാ​ന​വും തി​ര​ക്കേ​റി​യ​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര സു​ഗ​മ​മാ​ക്കു​ക​യാ​ണ് അ​തോ​റി​റ്റി​യു​ടെ പ​ദ്ധ​തി​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​മി​റേ​റ്റി​ലെ വി​വി​ധ ഗ​താ​ഗ​ത​സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് ബ​സ്​ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 57,206 ആ​യി ഉ​യ​ർ​ന്നു. ടാ​ക്സി​ക​ൾ 2,06,196 ട്രി​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് 4,12,392 ഉ​പ​യോ​ക്താ​ക്ക​ളി​ൽ എ​ത്തി. അ​ബ്ര ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ജ​ന​റ​ൽ ഒ​മ​ർ മു​ഹ​മ്മ​ദ് ലൂ​ത്ത വി​ശ​ദീ​ക​രി​ച്ചു. 2572 പേ​ര്‍ അ​ബ്ര ഉ​പ​യോ​ഗി​ച്ച​പ്പോ​ള്‍ മ​റ്റൊ​രു പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ ബ​സ് സ​ർ​വി​സ് ഓ​ൺ ഡി​മാ​ൻ​ഡ് 1347 ഉ​പ​യോ​ക്താ​ക്ക​ളി​ലെ​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127879/ajmans-publictransportsystem-was-used-during-the-holidays-are-five-lakh-people)