---
title: "#uae |സി​പ്പ്​​​ലൈ​ന്‍ ആ​സ്വാ​ദ​ന​ത്തി​ന് കു​റ​ഞ്ഞ നി​ര​ക്ക് അ​വ​ത​രി​പ്പി​ച്ച് അ​ധി​കൃ​ത​ര്‍ "
english_title: "Authorities have introduced reduced rates for #zipline enjoyment in #uae"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127910/authorities-have-introduced-reduced-rates-for-zipline-enjoyment-in-uae"
published_at: "2023-07-06T12:15:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6636710136_zipline.jpg"
keywords: []
---

# #uae |സി​പ്പ്​​​ലൈ​ന്‍ ആ​സ്വാ​ദ​ന​ത്തി​ന് കു​റ​ഞ്ഞ നി​ര​ക്ക് അ​വ​ത​രി​പ്പി​ച്ച് അ​ധി​കൃ​ത​ര്‍ 

> **Lead Summary:** **റാ​സ​ല്‍ഖൈ​മ: **എ​മി​റേ​റ്റി​ലെ ജ​ബ​ൽ​ജൈ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ സി​പ്പ്​​​ലൈ​ന്‍ ആ​സ്വാ​ദ​ന​ത്തി​ന് കു​റ​ഞ്ഞ നി​ര​ക്ക് അ​വ​ത​രി​പ്പി​ച്ച് അ​ധി​കൃ​ത​ര്‍. വേ​ന​ല​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച ഡി​സ്കൗ​ണ്ട് സെ​പ്റ്റം​ബ​ര്‍ 15 വ​രെ തു​ട​രും. സി​പ്പ്​​​ലൈ​ന്‍ 20ഉം ​ജെ​യ്സ് സ്ലെ​ണ്ട​റി​ന് 10 ശ​ത​മാ​ന​വു​മാ​ണ് നി​ര​ക്കി​ള​വ്.

## Article Content

**റാ​സ​ല്‍ഖൈ​മ: **എ​മി​റേ​റ്റി​ലെ ജ​ബ​ൽ​ജൈ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ സി​പ്പ്​​​ലൈ​ന്‍ ആ​സ്വാ​ദ​ന​ത്തി​ന് കു​റ​ഞ്ഞ നി​ര​ക്ക് അ​വ​ത​രി​പ്പി​ച്ച് അ​ധി​കൃ​ത​ര്‍. വേ​ന​ല​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച ഡി​സ്കൗ​ണ്ട് സെ​പ്റ്റം​ബ​ര്‍ 15 വ​രെ തു​ട​രും. സി​പ്പ്​​​ലൈ​ന്‍ 20ഉം ​ജെ​യ്സ് സ്ലെ​ണ്ട​റി​ന് 10 ശ​ത​മാ​ന​വു​മാ​ണ് നി​ര​ക്കി​ള​വ്.

രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് സി​പ്പ്​​​ലൈ​ന്‍ പ്ര​വ​ര്‍ത്തി​ക്കു​ക. ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ല്‍ വൈ​കീ​ട്ട് ഏ​ഴു വ​രെ​യും വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട് ഏ​ഴു വ​രെ​യു​മാ​ണ് ജെ​യ്സ് സ്ലെ​ണ്ട​ര്‍ പ്ര​വ​ര്‍ത്ത​ന സ​മ​യം. ഗി​ന്ന​സ് നേ​ട്ട​ത്തോ​ടെ 2018 ഫെ​ബ്രു​വ​രി​യി​ലാ​ണ് യു.​എ.​ഇ​യി​ല്‍ സ​മു​ദ്ര​നി​ര​പ്പി​ല്‍ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള വി​നോ​ദ​കേ​ന്ദ്ര​മാ​യ ജൈ​സ് മ​ല​നി​ര​യി​ല്‍ സി​പ്പ്​​​ലൈ​ന്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​ത്.

2832 മീ​റ്റ​ര്‍ നീ​ള​മു​ള്ള സി​പ്പ്​​​ലൈ​ന്‍ 120-150 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​ങ്ങ​ളി​ല്‍ യു.​എ.​ഇ​യു​ടെ മ​ല​നി​ര​ക​ളി​ല്‍ സു​പ്ര​ധാ​ന സ്ഥാ​ന​മാ​ണ് റാ​സ​ല്‍ഖൈ​മ​യി​ലെ ഹ​ജ്ജാ​ര്‍ മ​ല​നി​ര​ക​ള്‍ക്കു​ള്ള​ത്. യാ​ന​സ്, ഗ​ലീ​ല പ​ർ​വ​ത​നി​ര​ക​ള്‍ക്കൊ​പ്പം ജൈ​സ് മ​ല​നി​ര​യും ല​ക്ഷ്യ​മാ​ക്കി നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് റാ​സ​ല്‍ഖൈ​മ​യി​ലെ​ത്തു​ന്ന​ത്. സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് 1900 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണ് ജൈ​സ് മ​ല​നി​ര​യു​ടെ സ്ഥാ​നം. ഓ​ണ്‍ലൈ​ന്‍ മു​ഖേ​ന​യാ​ണ് സി​പ്പ്​​​ലൈ​ന്‍ ബു​ക്കി​ങ്. 300 ദി​ര്‍ഹ​മാ​ണ് ഫീ​സ്. ഒ​രേ​സ​മ​യം ര​ണ്ടു പേ​ര്‍ക്കാ​ണ് സി​പ്പ്​​​ലൈ​ന്‍ പ​റ​ക്ക​ല്‍ സാ​ധ്യ​മാ​വു​ക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127910/authorities-have-introduced-reduced-rates-for-zipline-enjoyment-in-uae)