---
title: "#oman |വിവിധ സാമ്പത്തിക ഉടമ്പടികളിൽ ഒ​മാ​നും മൊ​റോ​ക്കോ​യും ഒ​പ്പു​വെ​ച്ചു "
english_title: "#Oman and# Morocco have signed various #economicagreements"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127916/oman-and-morocco-have-signed-various-economicagreements"
published_at: "2023-07-06T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a666df05c50_omanegriment.jpg"
keywords: []
---

# #oman |വിവിധ സാമ്പത്തിക ഉടമ്പടികളിൽ ഒ​മാ​നും മൊ​റോ​ക്കോ​യും ഒ​പ്പു​വെ​ച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​: **ന​യ​ത​ന്ത്ര പ​രി​ശീ​ല​നം, ക​ട​ൽ ഗ​താ​ഗ​തം, തു​റ​മു​ഖ​ങ്ങ​ൾ, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണം, റെ​യി​ൽ​വേ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഒ​മാ​നും മൊ​റോ​ക്കോ​യും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. മൊ​റോ​ക്ക​ൻ ത​ല​സ്ഥാ​ന​മാ​യ റ​ബാ​ത്തി​ൽ ന​ട​ന്ന ഒ​മാ​നി-​മൊ​റോ​ക്ക​ൻ സം​യു​ക്ത സ​മി​തി​യു​ടെ ആ​റാ​മ​ത്തെ സെ​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ക​രാ​ർ ഒ​പ്പി​ട​ൽ.

## Article Content

**മ​സ്ക​ത്ത്​: **ന​യ​ത​ന്ത്ര പ​രി​ശീ​ല​നം, ക​ട​ൽ ഗ​താ​ഗ​തം, തു​റ​മു​ഖ​ങ്ങ​ൾ, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണം, റെ​യി​ൽ​വേ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഒ​മാ​നും മൊ​റോ​ക്കോ​യും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. മൊ​റോ​ക്ക​ൻ ത​ല​സ്ഥാ​ന​മാ​യ റ​ബാ​ത്തി​ൽ ന​ട​ന്ന ഒ​മാ​നി-​മൊ​റോ​ക്ക​ൻ സം​യു​ക്ത സ​മി​തി​യു​ടെ ആ​റാ​മ​ത്തെ സെ​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ക​രാ​ർ ഒ​പ്പി​ട​ൽ.

ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി ​മൊ​റോ​ക്ക​ൻ വി​ദേ​ശ​കാ​ര്യ, ആ​ഫ്രി​ക്ക​ൻ സ​ഹ​ക​ര​ണ മ​ന്ത്രി നാ​സ​ർ ബൗ​റി​റ്റ​യു​മാ​യി രാ​ഷ്ട്രീ​യ ച​ർ​ച്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ന്റെ തു​ട​ർ​ച്ച​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വി​വി​ധ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലെ പ​ങ്കാ​ളി​ത്ത​വും നി​ക്ഷേ​പ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​പ​ക്ഷം അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ നി​ര​വ​ധി സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​വ​ർ ച​ർ​ച്ച​ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127916/oman-and-morocco-have-signed-various-economicagreements)