---
title: "#hajj |ഹ​ജ്ജ്​ സീ​സ​ൺ വി​ജ​യ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ച​തി​ൽ ന​ന്ദി പ്ര​കാ​ശി​പ്പിച്ച് ഭരണാധികാരികൾ "
english_title: "Rulers express gratitude for the #successful completion of #Hajjseason"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/127923/rulers-express-gratitude-for-the-successful-completion-of-hajjseason"
published_at: "2023-07-06T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a66abf9b2a0_HAJJ.jpg"
keywords: []
---

# #hajj |ഹ​ജ്ജ്​ സീ​സ​ൺ വി​ജ​യ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ച​തി​ൽ ന​ന്ദി പ്ര​കാ​ശി​പ്പിച്ച് ഭരണാധികാരികൾ 

> **Lead Summary:** **മ​നാ​മ: **ഹ​ജ്ജ്​ സീ​സ​ൺ വി​ജ​യ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ച​തി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ​ക്ക്​ ബ​ഹ്​​റൈ​ൻ ഹ​ജ്ജ്​ മി​ഷ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ദ്​​നാ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ത്താ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

## Article Content

**മ​നാ​മ: **ഹ​ജ്ജ്​ സീ​സ​ൺ വി​ജ​യ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ച​തി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ​ക്ക്​ ബ​ഹ്​​റൈ​ൻ ഹ​ജ്ജ്​ മി​ഷ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ദ്​​നാ​ൻ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ത്താ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​ർ​ക്കും മി​ക​ച്ച സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ച​ത്​ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​കൊ​ണ്ടാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൗ​ദി ഹ​ജ്ജ്, ഉം​റ കാ​ര്യ മ​ന്ത്രാ​ല​യം തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ളും മി​ക​വു​റ്റ​താ​യി​രു​ന്നു.

തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കി​യ സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ മി​ക​വ്​ പു​ല​ർ​ത്തി​യ രാ​ജ്യ​ങ്ങ​ളി​ലെ മു​ൻ​നി​ര​യി​ൽ ബ​ഹ്​​റൈ​ന്​ പു​ര​സ്​​കാ​രം ല​ഭി​ച്ച​തും നേ​ട്ട​മാ​ണ്. സൗ​ദി ഹ​ജ്ജ്​ -ഉം​റ കാ​ര്യ മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ ‘ല​ബ്ബ​യ്​​തും’ അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള ചാ​രി​താ​ർ​ഥ്യ​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/127923/rulers-express-gratitude-for-the-successful-completion-of-hajjseason)