---
title: "#SaudiArabia | മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഇന്ത്യയിലേക്ക്  "
english_title: "#SecretaryGeneral #Muslim #World #League #India"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128057/secretarygeneral-muslim-world-league-india"
published_at: "2023-07-06T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6d98fe21cb_abdulla.jpg"
keywords: []
---

# #SaudiArabia | മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഇന്ത്യയിലേക്ക്  

> **Lead Summary:** **റിയാദ്: **മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ ഈമാസം 10ന് ഇന്ത്യ സന്ദർശിക്കും.

## Article Content

**റിയാദ്: **മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ ഈമാസം 10ന് ഇന്ത്യ സന്ദർശിക്കും.

സൗദി അറേബ്യയുടെ മുൻ നീതി മന്ത്രിയായ അദ്ദേഹം ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ക്ഷണം സ്വീകരിച്ചാണ് ന്യൂഡൽഹിയിലെത്തുന്നത്.

വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപതി മുർമുവും മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലിനെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചേക്കും. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128057/secretarygeneral-muslim-world-league-india)