---
title: "#oman| മസ്‌കത്തിൽ ഫോർവീൽ ഡ്രൈവ്​ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ വിലക്കില്ലെന്ന് -ആർ.ഒ.പി"
english_title: "#oman #fourwheel #drivinglisence #register #noban #rop #muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128075/oman-fourwheel-drivinglisence-register-noban-rop-muscat"
published_at: "2023-07-06T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6e37700229_muscat.jpg"
keywords: []
---

# #oman| മസ്‌കത്തിൽ ഫോർവീൽ ഡ്രൈവ്​ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ വിലക്കില്ലെന്ന് -ആർ.ഒ.പി

> **Lead Summary:** **മസ്കത്ത്​**: [ രാജ്യത്ത്​ ഫോർവീൽ ഡ്രൈവ്​ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ പ്രവാസികൾക്ക്​ വിലക്കില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ വ്യക്​തമാക്കി.

## Article Content

**മസ്കത്ത്​**: [ രാജ്യത്ത്​ ഫോർവീൽ ഡ്രൈവ്​ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ പ്രവാസികൾക്ക്​ വിലക്കില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ വ്യക്​തമാക്കി.

കുടുംബ വിസയിലുള്ളവർക്ക്​ മാത്രമേ ഇത്തരം വാഹനം രജിസ്റ്റർ ചെയ്യാൻ പറ്റുകയുള്ളൂ എന്ന്​ പറഞ്ഞ്​ കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാ

ര്യത്തിലാണ്​ വിശദീകരണവുമായി റോയൽ ഒമാൻ പൊലീസ്​ എത്തിയിരിക്കുന്നത്​. എല്ലാ പ്രവാസികൾക്കും ഫോർവീൽ ഡ്രൈവ്​ വാഹനങ്ങൾ രജിസ്റ്റർ കഴിയുന്നതാണെന്ന് ആർ.ഒ.പി ട്വീറ്റ്​ ചെയ്​തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128075/oman-fourwheel-drivinglisence-register-noban-rop-muscat)