---
title: "#kuwait | അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്; ഡ്രൈ​വ​ർ അ​റ​സ്റ്റിൽ "
english_title: "#kuwait #arrest #driver "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128079/kuwait-arrest-driver"
published_at: "2023-07-06T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6e779a3881_arrest.jpg"
keywords: []
---

# #kuwait | അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്; ഡ്രൈ​വ​ർ അ​റ​സ്റ്റിൽ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **അ​പ​ക​ട​ക​ര​മാ​യും അ​ശ്ര​ദ്ധ​യോ​ടെ​യും വാ​ഹ​ന​മോ​ടി​ച്ച ​ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ഹ​നം റോ​ഡി​ൽ വ​ട്ടം ക​റ​ക്കു​ന്ന​തും റോ​ഡി​ന് കു​റു​കെ സ​ഞ്ച​രി​ക്കു​ന്ന​തും വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **അ​പ​ക​ട​ക​ര​മാ​യും അ​ശ്ര​ദ്ധ​യോ​ടെ​യും വാ​ഹ​ന​മോ​ടി​ച്ച ​ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ഹ​നം റോ​ഡി​ൽ വ​ട്ടം ക​റ​ക്കു​ന്ന​തും റോ​ഡി​ന് കു​റു​കെ സ​ഞ്ച​രി​ക്കു​ന്ന​തും വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ ഇ​ട​​പെ​ട്ട​ത്. വാ​ഹ​ന ഡ്രൈ​വ​ർ ത​ന്റെ ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും സ്വ​ത്തും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

വി​ഡി​യോ​യി​ൽ വാ​ഹ​നം റോ​ഡി​നു കു​റു​കെ ഒ​ഴു​കു​ന്ന​തും ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തും കാ​ണാം. തീ​വ്ര​മാ​യ ഘ​ർ​ഷ​ണം കാ​ര​ണം ട​യ​റു​ക​ളി​ൽ​നി​ന്ന് തീ​പ്പൊ​രി വീ​ഴു​ന്നു​മു​ണ്ട്. ഒ​രു ഘ​ട്ട​ത്തി​ൽ വാ​ഹ​നം 360 ഡി​ഗ്രി വ​രെ ക​റ​ങ്ങു​ന്ന​താ​യും കാ​ണാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128079/kuwait-arrest-driver)