---
title: "#death | സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു "
english_title: "#death #saudi #malappuram "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128110/death-saudi-malappuram-new"
published_at: "2023-07-06T23:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a70557508b7_soudi.jpg"
keywords: []
---

# #death | സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു 

> **Lead Summary:** **അൽഅഹ്​സ:** മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുന്നത്തുംപീടിക വീട്ടില്‍ അബ്​ദുല്‍ റഫീഖിനെയാണ്​​​ അൽഅഹ്​സയിലെ ഹുഫൂഫിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്​.

## Article Content

**അൽഅഹ്​സ:** മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുന്നത്തുംപീടിക വീട്ടില്‍ അബ്​ദുല്‍ റഫീഖിനെയാണ്​​​ അൽഅഹ്​സയിലെ ഹുഫൂഫിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്​.

30 വർഷമായി ഹുഫൂഫില്‍ ഫർണീച്ചര്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം അൽഅഹ്​സ്സ സെൻട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് നേതൃത്വം നൽകുന്ന സാമുഹിക പ്രവർത്തകര്‍ അറിയിച്ചു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128110/death-saudi-malappuram-new)