---
title: "#uae |ഫ​ല​സ്തീ​നി​ലെ അ​ധി​നി​വി​ഷ്ട വെ​സ്റ്റ്​​ബാ​ങ്കി​ലെ ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ന്​ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത്​ യു.​എ.​ഇ "
english_title: "#UAE offers aid to #Palestinianrefugeecamp"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128162/uae-offers-aid-to-palestinianrefugeecamp"
published_at: "2023-07-07T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a799b7148a7_uaepalastin.jpg"
keywords: []
---

# #uae |ഫ​ല​സ്തീ​നി​ലെ അ​ധി​നി​വി​ഷ്ട വെ​സ്റ്റ്​​ബാ​ങ്കി​ലെ ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ന്​ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത്​ യു.​എ.​ഇ 

> **Lead Summary:** **ദു​ബൈ: **ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ഫ​ല​സ്തീ​നി​ലെ അ​ധി​നി​വി​ഷ്ട വെ​സ്റ്റ്​​ബാ​ങ്കി​ലെ ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ന്​ 1.5 കോ​ടി ഡോ​ള​റി​ന്‍റെ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത്​ യു.​എ.​ഇ. ഫ​ല​സ്തീ​നി​ലും ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ന​ട​ത്തു​ന്ന മാ​നു​ഷി​ക, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ​യെ​ന്ന നി​ല​യി​ലാ​ണ്​​ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തെ​ന്ന്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ള്ള ബി​ൻ സാ​യി​ദ്​ പ​റ​ഞ്ഞു.

## Article Content

**ദു​ബൈ: **ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ഫ​ല​സ്തീ​നി​ലെ അ​ധി​നി​വി​ഷ്ട വെ​സ്റ്റ്​​ബാ​ങ്കി​ലെ ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ന്​ 1.5 കോ​ടി ഡോ​ള​റി​ന്‍റെ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത്​ യു.​എ.​ഇ. ഫ​ല​സ്തീ​നി​ലും ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ന​ട​ത്തു​ന്ന മാ​നു​ഷി​ക, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പി​ന്തു​ണ​യെ​ന്ന നി​ല​യി​ലാ​ണ്​​ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തെ​ന്ന്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ള്ള ബി​ൻ സാ​യി​ദ്​ പ​റ​ഞ്ഞു.

യു.​എ​ൻ റി​ലീ​ഫ്​ ആ​ൻ​ഡ്​ വ​ർ​ക്​ ഏ​ജ​ൻ​സി (യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യൂ.​എ) ക​മീ​ഷ​ണ​ർ ജ​ന​റ​ൽ ഫി​ലി​പ്​ ല​സാ​റി​നി​യു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ്​ ധ​ന​സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത​ത്​​. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി.

ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി ഈ ​ഫ​ണ്ട്​ ഉ​പ​യോ​ഗി​ക്കും. പ്ര​ദേ​ശ​ത്ത്​ യു.​എ​ൻ ന​ട​ത്തു​ന്ന മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന്​ രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ശൈ​ഖ്​ അ​ബ്​​ദു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ഫി​ലി​പ്​ ല​സാ​റി​നി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128162/uae-offers-aid-to-palestinianrefugeecamp)