---
title: "#uae |എ​മി​റേ​റ്റി​ലെ പു​തി​യ ട്രാ​ഫി​ക്​ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ "
english_title: "#Newtrafficrules in #emirate come into force"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128186/newtrafficrules-in-emirate-come-into-force"
published_at: "2023-07-07T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7a67a6b974_uaeroad.jpg"
keywords: []
---

# #uae |എ​മി​റേ​റ്റി​ലെ പു​തി​യ ട്രാ​ഫി​ക്​ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ 

> **Lead Summary:** **ദു​ബൈ: **എ​മി​റേ​റ്റി​ലെ റോ​ഡ്​ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ രൂ​പം ന​ൽ​കി​യ പു​തി​യ ട്രാ​ഫി​ക്​ നി​യ​മം മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ളെ ക​ർ​ശ​ന​മാ​യി ത​ട​യു​ന്ന​തി​നാ​ണ്​ വ​ർ​ധി​ച്ച പി​ഴ​യ​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ൾ പു​തി​യ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പി​ഴ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്​ റോ​ഡി​ൽ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യാ​ലാ​ണ്.

## Article Content

**ദു​ബൈ: **എ​മി​റേ​റ്റി​ലെ റോ​ഡ്​ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ രൂ​പം ന​ൽ​കി​യ പു​തി​യ ട്രാ​ഫി​ക്​ നി​യ​മം മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ളെ ക​ർ​ശ​ന​മാ​യി ത​ട​യു​ന്ന​തി​നാ​ണ്​ വ​ർ​ധി​ച്ച പി​ഴ​യ​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ൾ പു​തി​യ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പി​ഴ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്​ റോ​ഡി​ൽ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യാ​ലാ​ണ്.

ഇ​ത്ത​ര​ത്തി​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കി​ട്ടാ​ൻ ല​ക്ഷം ദി​ർ​ഹം പി​ഴ​യൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ നി​യ​മ​ത്തി​ൽ പ​റ​യു​ന്നു.പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കി​ട്ടാ​ൻ ചി​ല കു​റ്റ​ങ്ങ​ൾ​ക്ക്​ 50,000 ദി​ർ​ഹ​മും മ​റ്റു ചി​ല​തി​ന്​ 10,000 ദി​ർ​ഹ​മും അ​ട​ക്ക​ണം. മൊ​ത്തം പി​ഴ 6000 ദി​ർ​ഹ​ത്തി​ൽ കൂ​ടു​ത​ലാ​യാ​ൽ പൊ​ലീ​സി​ന്​ വാ​ഹ​നം ക​ണ്ടു​കെ​ട്ടാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും നി​യ​മ​ത്തി​ൽ പ​റ​യു​ന്നു. മു​ഴു​വ​ൻ പി​ഴ​യും അ​ട​ച്ചാ​ലേ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​ന​ൽ​കു​ക​യു​ള്ളൂ.

പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം നി​ശ്ചി​ത ദി​വ​സ​ത്തി​ന​കം വീ​ണ്ടെ​ടു​ത്തി​ല്ലെ​ങ്കി​ൽ ദി​വ​സേ​ന 50 ദി​ർ​ഹം പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യും. വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ നി​യ​മ​ലം​ഘ​നം പ​രി​ഹ​രി​ക്കു​ക​യും ദു​ബൈ പൊ​ലീ​സ്​ നി​​ർ​ദേ​ശി​ക്കു​ന്ന മ​റ്റു കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്താ​ലേ വാ​ഹ​നം വീ​ണ്ടെ​ടു​ക്കാ​നാ​കൂ എ​ന്നും നി​യ​മ​ത്തി​ൽ പ​റ​യു​ന്നു.ചു​വ​പ്പ്​ സി​ഗ്​​ന​ൽ ലം​ഘി​ച്ച്​ ക​ട​ന്നു​പോ​കു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രെ നാ​ടു​ക​ട​ത്തു​മെ​ന്നും ഭേ​ദ​ഗ​തി വ​രു​ത്തി​യ നി​യ​മ​ത്തി​ൽ പ​റ​യു​ന്നു.

ഒരു വാ​ഹ​നം ഒ​രു വ​ർ​ഷ​ത്തി​നി​ടെ സ​മാ​ന കു​റ്റ​ത്തി​ന്​ വീ​ണ്ടും പി​ടി​ക്ക​പ്പെ​ട്ടാ​ൽ വാ​ഹ​നം വി​ട്ടു​ത​രാ​തി​രി​ക്കു​ന്ന കാ​ല​യ​ള​വ്​ ഇ​ര​ട്ടി​യാ​യി​രി​ക്കും. ആ​കെ പി​ടി​ച്ചെ​ടു​ക്ക​ൽ 90 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ലാ​വി​ല്ല. അ​തോ​ടൊ​പ്പം ഒ​രു വ​ർ​ഷ​ത്തി​നി​ടെ കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ​യും ഇ​ര​ട്ടി​യാ​കും. എ​ന്നാ​ൽ, ആ​കെ പി​ഴ ര​ണ്ടു ല​ക്ഷം ദി​ർ​ഹ​മി​ൽ കൂ​ടു​ത​ലാ​വി​ല്ല.50,000 ദി​ർ​ഹം പി​ഴ​യ​ട​ക്കേ​ണ്ട കു​റ്റ​ങ്ങ​ൾവി​നോ​ദ​വാ​ഹ​ന​ങ്ങ​ൾ സാ​ധാ​ര​ണ റോ​ഡി​ൽ ഓ​ടി​ക്കു​ക.

അ​ശ്ര​ദ്ധ​മാ​യും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന്​ ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ലും ഡ്രൈ​വ്​ ചെ​യ്യു​ക. ചു​വ​ന്ന​ സി​ഗ്​​ന​ൽ മ​റി​ക​ട​ക്കു​ക. വ്യാ​ജ​മാ​യ​തോ അ​വ്യ​ക്ത​മാ​യ​തോ നി​യ​മ​പ​ര​മ​ല്ലാ​ത്ത​തോ ആ​യ ന​മ്പ​ർ​പ്ലേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. മ​നഃ​പൂ​ർ​വം പൊ​ലീ​സ്​ വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യോ ത​ക​രാ​ർ വ​രു​ത്തു​ക​യോ ചെ​യ്യു​ക. 18 വ​യ​സ്സി​ൽ കു​റ​ഞ്ഞ പ്രാ​യ​മു​ള്ള​വ​ർ വാ​ഹ​നം ഓ​ടി​ക്കു​ക.10,000 ദി​ർ​ഹം പി​ഴ​യ​ട​ക്കേ​ണ്ട കു​റ്റ​ങ്ങ​ൾ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത രൂ​പ​ത്തി​ൽ വാ​ഹ​നം പ​രി​ഷ്ക​രി​ക്കു​ക. പൊ​ലീ​സി​നെ വെ​ട്ടി​ച്ച്​ ക​ട​ന്നു​ക​ള​യു​ക. ലൈ​സ​ൻ​സ്​ ന​മ്പ​ർ​പ്ലേ​റ്റി​ല്ലാ​തെ വാ​ഹ​ന​​മോ​ടി​ക്കു​ക. ജ​ന​ൽ​ചി​ല്ലു​ക​ളി​ലെ​യും ഫ്ര​ണ്ട്​ വൈ​ൻ​ഡ്​​ഷീ​ൽ​ഡി​ലെ​യും ടി​ൻ​റ്​ നി​ശ്ചി​ത ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​വു​ക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128186/newtrafficrules-in-emirate-come-into-force)