---
title: "#fire | മക്കയിൽ വെയർഹൗസിൽ തീപിടിത്തം; രണ്ടു തൊഴിലാളികൾ മരിച്ചു"
english_title: "#firebreaks #warehouse #Makkah #Two #workers #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128258/firebreaks-warehouse-makkah-two-workers-died"
published_at: "2023-07-07T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7ca65d478d_fire.jpg"
keywords: []
---

# #fire | മക്കയിൽ വെയർഹൗസിൽ തീപിടിത്തം; രണ്ടു തൊഴിലാളികൾ മരിച്ചു

> **Lead Summary:** **റിയാദ്: **കിഴക്കൻ മക്കയിൽ ഹജ്ജ് കമ്പനി വെയർഹൗസിലുണ്ടായ അഗ്നിബാധയിൽ രണ്ടു തൊഴിലാളികൾ മരണപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

## Article Content

**റിയാദ്: **കിഴക്കൻ മക്കയിൽ ഹജ്ജ് കമ്പനി വെയർഹൗസിലുണ്ടായ അഗ്നിബാധയിൽ രണ്ടു തൊഴിലാളികൾ മരണപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അറബേതര ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ കമ്പനിക്കു കീഴിലെ വെയർഹൗസിലാണ് അഗ്നിബാധയുണ്ടായത്.

അറഫക്ക് കിഴക്ക് വാദി അൽഅഖ്ദറിൽ കമ്പനി വാടകക്കെടുത്ത വെയർഹൗസിലാണ് തീ പടർന്നുപിടിച്ചതെന്നും പഴയ ഫർണിച്ചർ ശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്നും കമ്പനി പറഞ്ഞു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ റെക്കോർഡ് സമയത്തിനകം തീ നിയന്ത്രണവിധേയമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128258/firebreaks-warehouse-makkah-two-workers-died)