#qater |ഹ​മ​ദ് തു​റ​മു​ഖ​ത്തി​ലെ വി​സി​റ്റേ​ഴ്‌​സ് സെ​ന്റ​ർ ഇ​നി എ​ല്ലാ ദി​വ​സ​വും പ്ര​വേ​ശ​നം

#qater |ഹ​മ​ദ് തു​റ​മു​ഖ​ത്തി​ലെ വി​സി​റ്റേ​ഴ്‌​സ് സെ​ന്റ​ർ ഇ​നി എ​ല്ലാ ദി​വ​സ​വും പ്ര​വേ​ശ​നം
Jul 7, 2023 02:28 PM | By Nourin Minara KM

ദോ​ഹ: (gcc.truevisionnews.com)ക​ട​ലി​ന്റെ അ​ത്ഭു​ത​ലോ​ക​ത്തേ​ക്ക് സ​ന്ദ​ർ​ശ​ക​രെ ന​യി​ക്കു​ന്ന ഹ​മ​ദ് തു​റ​മു​ഖ​ത്തി​ലെ വി​സി​റ്റേ​ഴ്‌​സ് സെ​ന്റ​ർ ഇ​നി ആ​ഴ്ച​യി​ൽ ഏ​ഴ് ദി​വ​സ​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കു​മെ​ന്ന് ഖ​ത്ത​ർ തു​റ​മു​ഖ മാ​നേ​ജ്‌​മെ​ന്റ് ക​മ്പ​നി​യാ​യ മ​വാ​നി ഖ​ത്ത​ർ അ​റി​യി​ച്ചു. ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ഡ് വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ തീ​രു​മാ​നം.

മ​വാ​നി ഖ​ത്ത​ർ-​ഹ​മ​ദ് പോ​ർ​ട്ട് വി​സി​റ്റേ​ഴ്‌​സ് സെ​ന്റ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹ​മ​ദ് തു​റ​മു​ഖം വി​സി​റ്റേ​ഴ്സ് സെ​ന്റ​റി​ലെ അ​ക്വേ​റി​യംഹ​മ​ദ് പോ​ർ​ട്ട് വി​സി​റ്റേ​ഴ്‌​സ് സെ​ന്റ​റി​ലെ​ത്തു​ന്ന എ​ല്ലാ സ​ന്ദ​ർ​ശ​ക​രും മു​ൻ​കൂ​ട്ടി വെ​ബ്‌​സൈ​റ്റി​ൽ ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ ര​ജി​സ്റ്റ​ർ ബ​ട്ട​ൻ ക്ലി​ക്ക് ചെ​യ്ത് പു​തി​യ അ​ക്കൗ​ണ്ട് സൃ​ഷ്ടി​ക്കു​ക. തു​ട​ർ​ന്ന് ഹ​മ​ദ് പോ​ർ​ട്ട് വി​സി​റ്റേ​ഴ്‌​സ് സെ​ന്റ​റി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

അ​ഞ്ച് വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. അ​ഞ്ചി​നും 12നും ​ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് 30 റി​യാ​ലും 13 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് 50 റി​യാ​ലു​മാ​ണ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്. സ്‌​കൂ​ളു​ക​ൾ, ക​മ്പ​നി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഗ്രൂ​പ് ബു​ക്കി​ങ്ങി​നാ​യി +974 4045 3333 എ​ന്ന ന​മ്പ​റി​ലോ അ​ല്ലെ​ങ്കി​ൽ [email protected] എ​ന്ന ഇ-​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ട​ണം. 2022 ന​വം​ബ​റി​ലാ​ണ് ഹ​മ​ദ് തു​റ​മു​ഖ​ത്തി​ന് സ​മീ​പം ഹ​മ​ദ് വി​സി​റ്റേ​ഴ്‌​സ് സെ​ന്റ​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. സ​മു​ദ്ര വി​സ്മ​യം ഹ​മ​ദ് തു​റ​മു​ഖ​ത്ത് സ​ഞ്ചാ​രി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​പൂ​ർ​വ അ​നു​ഭ​വം ന​ൽ​കു​ന്ന ഒ​ന്നാ​ണ് വി​സി​റ്റേ​ഴ്സ് സെ​ന്റ​ർ. ലോ​ക​ക​പ്പി​ന് തൊ​ട്ടു​മു​മ്പാ​യി ന​വം​ബ​ർ മാ​സ​ത്തി​ലാ​യി​രു​ന്നു ഈ ​അ​തി​ശ​യ ലോ​കം കാ​ഴ്ച​ക്കാ​ർ​ക്കാ​യി തു​റ​ന്നു​ന​ൽ​കി​യ​ത്.

ആ​ധു​നി​ക​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത വി​നോ​ദ​കേ​ന്ദ്ര​ത്തി​ൽ ഖ​ത്ത​റി​ന്റെ സ​മു​ദ്ര​നേ​ട്ട​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. രാ​ജ്യ​ത്തെ ആ​ദ്യ സ​മു​ദ്ര അ​ക്വേ​റി​യം, മാ​രി​ടൈം മ്യൂ​സി​യം, ഫോ​ർ ഡി ​സി​നി​മ, കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ലം, അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​ന്റ​റാ​ക്ടി​വ് സി​മു​ലേ​റ്റ​റു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന മ​ൾ​ട്ടി പ​ർ​പ​സ് ഹാ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും വി​സി​റ്റേ​ഴ്‌​സ് സെ​ന്റ​റി​ലു​ണ്ട്. ക​ട​ലി​നു​ള്ളി​ൽ ഒ​രു കാ​ൽ​ന​ട യാ​ത്ര​പോ​ലെ സ​ന്ദ​ർ​ശ​ക​ന് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ് അ​ക്വേ​റി​യ​ത്തി​ലെ സ​ഞ്ചാ​രം. വ്യ​ത്യ​സ്ത വ​ലു​പ്പ​ത്തി​ലു​ള്ള 17 ബേ​സി​നു​ക​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ച അ​ക്വേ​റി​യം 80 ഇ​നം മ​ത്സ്യ​ങ്ങ​ളെ​യും ജ​ല​ജീ​വി​ക​ളെ​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു.

1284 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള മാ​രി​ടൈം മ്യൂ​സി​യം ഹ​മ​ദ് തു​റ​മു​ഖം, ഷി​പ്പി​ങ് ക​ണ്ടെ​യ്ന​ർ, ക​ണ്ടെ​യ്ന​ർ ഷി​പ്, തു​റ​മു​ഖ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യെ​ല്ലാം സ​ന്ദ​ർ​ശ​ക​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു. ക​ളി​യും ത​മാ​ശ​യു​മാ​യി ക​ട​ല​റി​വു​ക​ളു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​മാ​ണ് ഫോ​ർ ഡി ​സി​നി​മ​യു​ടെ അ​നു​ഭ​വം ന​ൽ​കു​ന്ന​ത്. ഒ​രേ​സ​മ​യം നി​ര​വ​ധി പേ​ർ​ക്ക് ഫോ​ർ​ഡി ദൃ​ശ്യ​വി​സ്മ​യം ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും.

ഇ​തി​നു പു​റ​മെ ഗി​ഫ്റ്റ് ഷോ​പ്, ഓ​ഡി​റ്റോ​റി​യം, കു​ട്ടി​ക​ൾ​ക്കു​ള്ള ഔ​ട്ട് ഡോ​ർ ക​ളി​സ്ഥ​ലം, എ​ന്നി​വ​യും അ​ട​ങ്ങി​യി​രി​ക്കു​ന്നു. പ്ര​വ​ർ​ത്ത​ന സ​മ​യം ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കീ​ട്ട് ഏ​ഴ് വ​രെ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക്ക് ഒ​ന്ന് മു​ത​ൽ വൈ​കി​ട്ട് ഏ​ഴ് വ​രെ. ടി​ക്ക​റ്റ് നി​ര​ക്ക് 50 റി​യ​ൽ (13 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക്) 30 റി​യാ​ൽ (അ​ഞ്ച് മു​ത​ൽ 12 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക്) ഫ്രീ -(5 ​വ​യ​സ്സി​ന് താ​ഴെ)"

#Visitor'sCenter at #HamadPort now open all day

Next TV

Related Stories
#Araliflower |ഇവിടെയുമുണ്ട്​ അരളിപ്പൂവ്​​; വേണം ജാഗ്രത

May 7, 2024 12:50 PM

#Araliflower |ഇവിടെയുമുണ്ട്​ അരളിപ്പൂവ്​​; വേണം ജാഗ്രത

മ​സ്ക​ത്തി​ലെ​യും സ​ലാ​ല​യി​ലെ​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ പൂ​വ്​ കൂ​ടു​ത​ലാ​യു​ള്ള​ത്....

Read More >>
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
Top Stories










News Roundup