---
title: "#saudiarabia | വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം; ര​ണ്ട് മ​ര​ണം "
english_title: "#saudiarabia #makkah #fire "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128482/saudiarabia-makkah-fire"
published_at: "2023-07-08T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a900fda105d_fire.jpg"
keywords: []
---

# #saudiarabia | വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം; ര​ണ്ട് മ​ര​ണം 

> **Lead Summary:** **മ​ക്ക: **അ​റ​ഫ​യു​ടെ കി​ഴ​ക്ക്​ വാ​ദി അ​ഖ്​​ദ​റി​ൽ വെ​യ​ർ​ഹൗ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

## Article Content

**മ​ക്ക: **അ​റ​ഫ​യു​ടെ കി​ഴ​ക്ക്​ വാ​ദി അ​ഖ്​​ദ​റി​ൽ വെ​യ​ർ​ഹൗ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​റ​ബി​ത​ര ആ​ഫ്രി​ക്ക​ൻ തീ​ർ​ഥാ​ട​ക​ർ​ക്കാ​യു​ള്ള ഹ​ജ്ജ്​ സേ​വ​ന ക​മ്പ​നി​യു​ടെ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ന്​ വാ​ട​ക​ക്കെ​ടു​ത്ത ഗോ​ഡൗ​ണി​ലാ​ണ്​ ഇ​ല​ക്ട്രി​ക് ഷോ​ർ​ട്ട് മൂ​ലം അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്.

മ​ക്ക ഡി​ഫ​ൻ​സ് ടീ​മു​ക​ൾ എ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128482/saudiarabia-makkah-fire)