---
title: "#uae |കോ​പ്​28 പ്ര​സി​ഡ​ന്‍റ്​ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു "
english_title: "#COP28 #President #meets #PakPrimeMinister"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128492/cop28-president-meets-pakprimeminister"
published_at: "2023-07-08T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a906a7f089b_pakprimeminister.jpg"
keywords: []
---

# #uae |കോ​പ്​28 പ്ര​സി​ഡ​ന്‍റ്​ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു 

> **Lead Summary:** **ദു​ബൈ: **ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യാ​യ കോ​പ്​28​ന്‍റെ നി​യു​ക്ത പ്ര​സി​ഡ​ന്‍റും യു.​എ.​ഇ​യു​ടെ വ്യ​വ​സാ​യ, നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ മ​ന്ത്രി​യു​മാ​യ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ്​ അ​ൽ ജാ​ബി​ർ പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ്​ ഷെ​രീ​ഫി​നെ സ​ന്ദ​ർ​ശി​ച്ചു. ഇ​സ്​​ലാ​മാ​ബാ​ദി​ലെ​ത്തി​യ അ​ദ്ദേ​ഹം പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

## Article Content

**ദു​ബൈ: **ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യാ​യ കോ​പ്​28​ന്‍റെ നി​യു​ക്ത പ്ര​സി​ഡ​ന്‍റും യു.​എ.​ഇ​യു​ടെ വ്യ​വ​സാ​യ, നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ മ​ന്ത്രി​യു​മാ​യ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ്​ അ​ൽ ജാ​ബി​ർ പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ്​ ഷെ​രീ​ഫി​നെ സ​ന്ദ​ർ​ശി​ച്ചു. ഇ​സ്​​ലാ​മാ​ബാ​ദി​ലെ​ത്തി​യ അ​ദ്ദേ​ഹം പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പാ​കി​സ്താ​നി​ൽ പു​ന​രു​പ​യോ​ഗ ഊ​ർ​ജ പ​ദ്ധ​തി വി​ക​സി​പ്പി​ക്കു​ന്ന​തി​നും നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നും യു.​എ.​ഇ സ​ഹ​ക​രി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച സ​ഹ​ക​ര​ണ ക​രാ​റി​ലും ഇ​രു​വ​രും ഒ​പ്പു​വെ​ച്ചു.2030ഓ​ടെ പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ശേ​ഷി മൂ​ന്നി​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കു​ക, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന ന​ഷ്ട​പ​രി​ഹാ​ര ഫ​ണ്ട്, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്​ പ്ര​കൃ​തി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​രി​ഹാ​ര​ങ്ങ​ൾ തേ​ടു​ക തു​ട​ങ്ങി കോ​പ്​28​ൽ ച​ർ​ച്ച​ചെ​യ്യേ​ണ്ട പ്ര​ധാ​ന അ​ജ​ണ്ട​ക​ൾ സം​ബ​ന്ധി​ച്ചും ഇ​വ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128492/cop28-president-meets-pakprimeminister)