---
title: "#bahrain |അറബ് ഗെയിംസ്; മൂ​ന്നാം ദി​ന​ത്തി​ൽ ബ​ഹ്‌​റൈ​ൻ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത് "
english_title: "#ArabGames; #Bahrain second on medal tally on day three"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128508/arabgames-bahrain-second-on-medal-tally-on-day-three"
published_at: "2023-07-08T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a910f85c509_arabgames.jpg"
keywords: []
---

# #bahrain |അറബ് ഗെയിംസ്; മൂ​ന്നാം ദി​ന​ത്തി​ൽ ബ​ഹ്‌​റൈ​ൻ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത് 

> **Lead Summary:** **മ​നാ​മ:** 15ാമ​ത് അ​റ​ബ് ഗെ​യിം​സി​​ന്റെ മൂ​ന്നാം ദി​ന​ത്തി​ൽ ബ​ഹ്‌​റൈ​ൻ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്. പ​ത്തു സ്വ​ർ​ണ​വും നാ​ലു വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വു​മ​ട​ക്കം 19 മെ​ഡ​ലു​ക​ളാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്. ആ​തി​ഥേ​യ​രാ​യ അ​ൽ​ജീ​രി​യ​യാ​ണ് മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്.

## Article Content

**മ​നാ​മ:** 15ാമ​ത് അ​റ​ബ് ഗെ​യിം​സി​​ന്റെ മൂ​ന്നാം ദി​ന​ത്തി​ൽ ബ​ഹ്‌​റൈ​ൻ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്. പ​ത്തു സ്വ​ർ​ണ​വും നാ​ലു വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വു​മ​ട​ക്കം 19 മെ​ഡ​ലു​ക​ളാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്. ആ​തി​ഥേ​യ​രാ​യ അ​ൽ​ജീ​രി​യ​യാ​ണ് മെ​ഡ​ൽ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്.

24 സ്വ​ർ​ണ​വും 14 വെ​ള്ളി​യും 16 വെ​ങ്ക​ല​വു​മ​ട​ക്കം 54 മെ​ഡ​ലു​ക​ളാ​ണ് അ​ൽ​ജീ​രി​യ നേ​ടി​യ​ത്. തു​നീ​ഷ്യ​യാ​ണ് മൂ​ന്നാ​മ​ത്. അ​ൽ​ജീ​രി​യ, ബ​ഹ്‌​റൈ​ൻ, കൊ​മോ​റോ​സ്, ജി​ബൂ​തി, ഈ​ജി​പ്ത്, ഇ​റാ​ഖ്.ജോ​ർ​ഡ​ൻ, കു​വൈ​ത്ത്, ല​ബ​നാ​ൻ, ലി​ബി​യ, മോ​റി​ത്താ​നി​യ, മൊ​റോ​ക്കോ, ഒ​മാ​ൻ, ഫ​ല​സ്തീ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, സോ​മാ​ലി​യ, സു​ഡാ​ൻ, സി​റി​യ, തു​നീ​ഷ്യ, യു.​എ.​ഇ, യ​മ​ൻ എ​ന്നി​ങ്ങ​നെ 22 രാ​ജ്യ​ങ്ങ​ളാ​ണ് മീ​റ്റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

20 കാ​യി​ക ഇ​ന​ങ്ങ​ളാ​ണ് ഗെ​യി​മു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ത്‌​ല​റ്റി​ക്‌​സ്, ബാ​സ്‌​ക​റ്റ്‌​ബാ​ൾ, ഫു​ട്‌​ബാ​ൾ, നീ​ന്ത​ൽ, ടെ​ന്നീ​സ്, വോ​ളി​ബാ​ൾ, ഭാ​രോ​ദ്വ​ഹ​നം എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജൂ​ലൈ 15നാ​ണ് സ​മാ​പ​ന​ച്ച​ട​ങ്ങ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128508/arabgames-bahrain-second-on-medal-tally-on-day-three)