---
title: "#bahrain |ബ​ദാം ഫെ​സ്റ്റി​വ​ൽ ഇ​ന്നു മു​ത​ൽ ബു​ദ​യ്യ​ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നിൽ "
english_title: "#AlmondFestival at #BudaiahBotanicalGarden from today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128513/almondfestival-at-budaiahbotanicalgarden-from-today"
published_at: "2023-07-08T13:11:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a9139a4adca_bahrain.jpg"
keywords: []
---

# #bahrain |ബ​ദാം ഫെ​സ്റ്റി​വ​ൽ ഇ​ന്നു മു​ത​ൽ ബു​ദ​യ്യ​ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നിൽ 

> **Lead Summary:** **മ​നാ​മ: **രാ​ജ്യ​ത്താ​ദ്യ​മാ​യി ബ​ദാം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ബു​ദ​യ്യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ലാ​ണ് ശ​നി​യാ​ഴ്ച ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങു​ന്ന​ത്. വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​ന​മു​ണ്ട്. ഫെ​സ്റ്റി​വ​ലി​ന്റെ എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യ​താ​യി മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ലെ കാ​ർ​ഷി​ക കാ​ര്യ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ൽ ഒ​റൈ​ബി പ​റ​ഞ്ഞു.

## Article Content

**മ​നാ​മ: **രാ​ജ്യ​ത്താ​ദ്യ​മാ​യി ബ​ദാം ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ബു​ദ​യ്യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ലാ​ണ് ശ​നി​യാ​ഴ്ച ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങു​ന്ന​ത്. വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​ന​മു​ണ്ട്. ഫെ​സ്റ്റി​വ​ലി​ന്റെ എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യ​താ​യി മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ലെ കാ​ർ​ഷി​ക കാ​ര്യ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ൽ ഒ​റൈ​ബി പ​റ​ഞ്ഞു.

നാ​ഷ​ന​ൽ ഇ​നി​ഷ്യേ​റ്റി​വ് ഫോ​ർ അ​ഗ്രി​ക​ൾ​ച​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് (എ​ൻ.​ഐ.​എ.​ഡി), ബ​ഹ്‌​റൈ​ൻ അ​ഗ്രി​ക​ൾ​ച​റ​ൽ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ന്ത്രാ​ല​യം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​നി​മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ഫെ​സ്റ്റി​വ​ൽ ന​ട​ക്കും. ര​ണ്ടാ​ഴ്ച നീ​ളു​ന്ന ഫെ​സ്റ്റി​വ​ലി​ൽ 15 ക​ർ​ഷ​ക​ർ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പ​​ങ്കെ​ടു​ക്കും. ഇ​തു​കൂ​ടാ​തെ മൂ​ന്നു പ്രോ​ജ​ക്ടു​ക​ളും അ​വ​ത​രി​പ്പി​ക്കും.

ബ​ദാം വി​ഭ​വ​ങ്ങ​ളു​മാ​യി നാ​ലു റ​സ്റ്റാ​റ​ന്റു​ക​ളും ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ബ​ദാം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. ബ​ദാം വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നും കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​ത്തി​ന് പ​ദ്ധ​തി​യു​ണ്ട്. ബ​ദാം കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, വി​പ​ണി ക​ണ്ടെ​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളും ഫെ​സ്റ്റി​വ​ലി​നു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128513/almondfestival-at-budaiahbotanicalgarden-from-today)