---
title: "ദുബൈയില്‍ വന്‍ മയക്കുമരുന്ന്​ വേട്ട; 91 പേര്‍ പിടിയില്‍"
english_title: "Big drug bust in Dubai; 91 people arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/12853/big-drug-bust-in-dubai-91-people-arrested"
published_at: "2021-11-26T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a05d7acf65c_arrest.jpg"
keywords: []
---

# ദുബൈയില്‍ വന്‍ മയക്കുമരുന്ന്​ വേട്ട; 91 പേര്‍ പിടിയില്‍

> **Lead Summary:** **ദു​ബൈ : **സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി യു.​എ.​ഇ​യി​ല്‍ മ​യ​ക്കു​മ​രു​ന്ന്​ വി​ത​ര​ണം ചെ​യ്യു​ന്ന അ​ന്താ​രാ​ഷ്​​ട്ര ബ​ന്ധ​മു​ള്ള സം​ഘ​ത്തെ ദു​ബൈ പൊ​ലീ​സ്​ പി​ടി​കൂ​ടി. 'ലൊ​ക്കേ​ഷ​ന്‍​സ്​' എ​ന്നു പേ​രി​ട്ട ഓ​പ​റേ​ഷ​നി​ലൂ​ടെ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ച ഒ​രു ട​ണ്‍ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടു​ക​യും 91 പേ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തു.

## Article Content

**ദു​ബൈ : **സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി യു.​എ.​ഇ​യി​ല്‍ മ​യ​ക്കു​മ​രു​ന്ന്​ വി​ത​ര​ണം ചെ​യ്യു​ന്ന അ​ന്താ​രാ​ഷ്​​ട്ര ബ​ന്ധ​മു​ള്ള സം​ഘ​ത്തെ ദു​ബൈ പൊ​ലീ​സ്​ പി​ടി​കൂ​ടി. 'ലൊ​ക്കേ​ഷ​ന്‍​സ്​' എ​ന്നു പേ​രി​ട്ട ഓ​പ​റേ​ഷ​നി​ലൂ​ടെ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ച ഒ​രു ട​ണ്‍ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടു​ക​യും 91 പേ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തു.

176 മി​ല്യ​ണ്‍ ദി​ര്‍​ഹം ഏ​ക​ദേ​ശ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ്​ പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. ആ​കെ പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്​ 1342 കി​ലോ ഗ്രാം ​വ​രു​മെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ക​യും സ​മൂ​ഹ​ത്തെ അ​പ​ക​ട​ങ്ങ​ളി​ല്‍​നി​ന്ന്​ ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള പൊ​ലീ​സിന്‍റെപ​രി​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ 'ലൊ​ക്കേ​ഷ​ന്‍​സ്​' ഓ​പ​റേ​ഷ​ന്‍ ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന്​ ല​ഫ്. ജ​ന​റ​ല്‍ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ല്‍ മാ​റി പ​റ​ഞ്ഞു.

സൈ​ബ​ര്‍ രം​ഗ​ത്ത്​ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ന്ന ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ www.ecrime.ae എ​ന്ന വെ​ബ്​​സൈ​റ്റ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ​സാ​​ങ്കേ​തി​ക​വി​ദ്യ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ പ​ല ത​ട്ടി​പ്പു​ക​ളും മ​യ​ക്കു​മ​രു​ന്ന്​ വി​ത​ര​ണ​വും ന​ട​ക്കു​ന്ന​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ ജാ​ഗ്ര​ത സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ല്‍ മാ​റി ആ​വ​ശ്യ​പ്പെ​ട്ടു. പി​ടി​കൂ​ടി​യ​തി​ല്‍ ഹാ​ഷി​ഷ്, ക്രി​സ്​​റ്റ​ല്‍​മി​ത്ത്, ഹി​റോ​യി​ന്‍, നാ​ര്‍​കോ​ട്ടി​ക്​ ഗു​ളി​ക​ക​ള്‍, ക​ഞ്ചാ​വ്, കൊ​ക്കൈ​യ്​​ന്‍, ക​റു​പ്പ്​ തു​ട​ങ്ങി​യ​വ​യു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/12853/big-drug-bust-in-dubai-91-people-arrested)