---
title: "#damam |ദമാം നവോദയ കോടിയേരി ബാലകൃഷ്ണൻ്റെ സ്മരണാർത്ഥം പുരസ്കാരം ഏർപ്പെടുത്തുന്നു "
english_title: "#DamamNavodaya institutes #award in #memory of #KodiyeriBalakrishnan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128589/damamnavodaya-institutes-award-in-memory-of-kodiyeribalakrishnan"
published_at: "2023-07-08T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a940a74ea48_kodiyeribalakrishnan.jpg"
keywords: []
---

# #damam |ദമാം നവോദയ കോടിയേരി ബാലകൃഷ്ണൻ്റെ സ്മരണാർത്ഥം പുരസ്കാരം ഏർപ്പെടുത്തുന്നു 

> **Lead Summary:** **സൗദി: **സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സംസ്കാരിക സംഘടനയായ ദമാം നവോദയ കോടിയേരി ബാലകൃഷ്ണൻ്റെ സ്മരണാർത്ഥം സമൂഹത്തിൻ്റെ വിവിധ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കായി പുരസ്കാരം ഏർപ്പെടുത്തുന്നു. പ്രഥമ പുരസ്കാരം ആഗസ്റ്റ് 6 ന് കണ്ണൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

## Article Content

**സൗദി: **സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സംസ്കാരിക സംഘടനയായ ദമാം നവോദയ കോടിയേരി ബാലകൃഷ്ണൻ്റെ സ്മരണാർത്ഥം സമൂഹത്തിൻ്റെ വിവിധ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കായി പുരസ്കാരം ഏർപ്പെടുത്തുന്നു. പ്രഥമ പുരസ്കാരം ആഗസ്റ്റ് 6 ന് കണ്ണൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

ചടങ്ങിൻ്റെ വിജയത്തിനായി സിപിഐഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ചെയർമാനും, നവോദയ രക്ഷാധികാരി പവനൻ മൂലക്കീൽ ജനറൽ കൺവീനറും ,വിവിധ സംഘടനാ പ്രതിനിധികൾ അംഗങ്ങളുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കണ്ണൂർ എൻ.ജി. യൂണിയൻ ഹാളിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം സി.പി.ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉൽഘാടനം ചെയ്തു.

പൊതുവിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് ഈ വർഷത്തെ അവാർഡ് നൽകുന്നത്. ഇതിനായി ഡോ. ടി.എം.തോമസ് ഐസക്ക് ചെയർമാനും, സി.രവീന്ദ്രനാഥ്, ഡോ. എ. വിൻസൻ്റ് എന്നിവർ അംഗങ്ങളുമായി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് ആറിന് കണ്ണൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128589/damamnavodaya-institutes-award-in-memory-of-kodiyeribalakrishnan)