---
title: "#qater |ച​ര​ക്ക് നീ​ക്ക​ത്തി​ന്റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റാ​നൊ​രു​ങ്ങി ഖ​ത്ത​ര്‍ "
english_title: "#Qatar #poised to become #majorhub for #portscargo #movement"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/128592/qatar-poised-to-become-majorhub-for-ports-cargo-movement"
published_at: "2023-07-08T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a943090a192_portscargoqater.jpg"
keywords: []
---

# #qater |ച​ര​ക്ക് നീ​ക്ക​ത്തി​ന്റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റാ​നൊ​രു​ങ്ങി ഖ​ത്ത​ര്‍ 

> **Lead Summary:** **ദോ​ഹ: **വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ലെ ച​ര​ക്ക് നീ​ക്ക​ത്തി​ന്റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റാ​നൊ​രു​ങ്ങി ഖ​ത്ത​ര്‍. ക​ണ്ടെ​യ്ന​ര്‍ ട്രാ​ന്‍സ്ഷി​പ്മെ​ന്റി​ല്‍ 32 ശ​ത​മാ​നം വാ​ര്‍ഷി​ക വ​ള​ര്‍ച്ച​യാ​ണ് ഖ​ത്ത​റി​ലെ തു​റ​മു​ഖ​ങ്ങ​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മേ​ഖ​ല​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ച​ര​ക്കു​ക​ളു​ടെ ഇ​ട​ത്താ​വ​ള​മാ​യി ഖ​ത്ത​ര്‍ തു​റ​മു​ഖ​ങ്ങ​ള്‍ മാ​റി​യ​തോ​ടെ​യാ​ണ് ട്രാ​ന്‍സ്ഷി​പ്മെ​ന്റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

## Article Content

**ദോ​ഹ: **വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ലെ ച​ര​ക്ക് നീ​ക്ക​ത്തി​ന്റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റാ​നൊ​രു​ങ്ങി ഖ​ത്ത​ര്‍. ക​ണ്ടെ​യ്ന​ര്‍ ട്രാ​ന്‍സ്ഷി​പ്മെ​ന്റി​ല്‍ 32 ശ​ത​മാ​നം വാ​ര്‍ഷി​ക വ​ള​ര്‍ച്ച​യാ​ണ് ഖ​ത്ത​റി​ലെ തു​റ​മു​ഖ​ങ്ങ​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മേ​ഖ​ല​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ച​ര​ക്കു​ക​ളു​ടെ ഇ​ട​ത്താ​വ​ള​മാ​യി ഖ​ത്ത​ര്‍ തു​റ​മു​ഖ​ങ്ങ​ള്‍ മാ​റി​യ​തോ​ടെ​യാ​ണ് ട്രാ​ന്‍സ്ഷി​പ്മെ​ന്റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഈ ​വ​ര്‍ഷം ആ​ദ്യ ആ​റു​മാ​സ​ത്തി​ല്‍ 6.30 ല​ക്ഷ​ത്തി​ൽ ഏ​റെ ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ഖ​ത്ത​ര്‍ തു​റ​മു​ഖ​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്. 40,000ത്തി​ൽ ഏ​റെ വാ​ഹ​ന​ങ്ങ​ളു​മെ​ത്തി. ട്രാ​ന്‍സ്ഷി​പ്മെ​ന്റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ രാ​ജ്യ​ത്തെ പ്ര​ധാ​ന തു​റ​മു​ഖ​മാ​യ ഹ​മ​ദി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷ​വും 30 ശ​ത​മാ​നം വ​ര്‍ധ​യു​ണ്ടാ​യി​രു​ന്നു.

മേ​ഖ​ല​യി​ലെ ക​പ്പ​ല്‍ ച​ര​ക്കു​നീ​ക്ക​ത്തി​ന്റെ പ്ര​ധാ​ന ക​വാ​ട​മാ​ക്കി ഹ​മ​ദ് തു​റ​മു​ഖ​ത്തെ മാ​റ്റാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ശ്ര​മം ഫ​ലം ക​ണ്ട​താ​യാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. കു​വൈ​ത്ത്, ഇ​റാ​ഖ്, ഒ​മാ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ട്രാ​ന്‍സ്ഷി​പ്മെ​ന്റി​നാ​ണ് പ്ര​ധാ​ന​മാ​യും ഖ​ത്ത​റി​ലെ തു​റ​മു​ഖ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/128592/qatar-poised-to-become-majorhub-for-ports-cargo-movement)